
കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്നവിധം റബര്‍ വില ആറു വര്‍ഷത്തെ മികച്ച നിലയിലേക്ക് ഉയര്‍ന്നു.ആര്.എസ്.എസ് നാലാം ഗ്രേഡ് റബറിന് കോട്ടയം മാര്‍ക്കറ്റില്‍ 163 രൂപ ലഭിച്ചു. ഇതിന് മുമ്ബ് 2014 ജനുവരി ഒന്നിനാണ് റബറിന് മികച്ച വില രേഖപ്പെടുത്തിയത്. അന്ന് 163.50 രൂപയായിരുന്നു.
ബാങ്കോക്ക് വിപണിയില്‍ റബര്‍ വില 179 രൂപയിലെത്തി. വരും ദിവസങ്ങളില്‍ രാജ്യാന്തര വില വീണ്ടും ഉയരുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ എട്ട് വര്‍ഷമായി കേരളത്തിലെ റബര്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ റബര്‍ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാണ് സാധ്യത.
റബര്‍ വിലയിലെ സര്‍വകാല റെക്കോര്‍ഡ് 243 രൂപയാണ് (കോട്ടയം). 2011 ഏപ്രില്‍ അഞ്ചിനായിരുന്നുവത്. കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 2016 ഫെബ്രുവരി എട്ടിനാണ്. 91 രൂപയിലേക്കാണ് അന്ന് വില താഴ്ന്നത്.