ലാബില്‍ നിര്‍മിച്ച ഇറച്ചി! വില്‍പന അനുവദിച്ച്‌ സിംഗപ്പൂര്‍

സിംഗപ്പൂര്‍: ലാബില്‍ നിര്‍മിച്ച ഇറച്ചിയുടെ വില്‍പന അനുവദിച്ച്‌ സിംഗപ്പൂര്‍. ഈറ്റ് ജസ്റ്റ്‌ എന്ന യുഎസ് സ്റ്റാര്‍ട്ടപ്പ് കമ്ബനിക്കാണ് കൃത്രിമ ഇറച്ചി വില്‍ക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മൃഗങ്ങളെ കശാപ്പ് ചെയ്യാതെ ഏറ്റവും വൃത്തിയായ ഇറച്ചി വില്‍ക്കാന്‍ ലോകത്ത് ആദ്യമായാണ് അനുമതി ലഭിക്കുന്നതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

നഗ്ഗറ്റുകള്‍ പോലെയാണ് കോഴി ഇറച്ചി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈറ്റ് ജസ്റ്റ്‌ അധികൃതര്‍ പറഞ്ഞു. 50 യുഎസ് ഡോളറാണ് ഇതിന് മുമ്ബ് വിലയിട്ടിരിക്കുന്നത്, അതായത് ഏകദേശം 3600രൂപ. എന്നാല്‍ ഇപ്പോള്‍ വില കുറഞ്ഞിട്ടുണ്ടെന്നും സിംഗപ്പൂര്‍ റെസ്റ്റോറന്റുകളില്‍ വിഭവം എത്തുമ്ബോള്‍ സാധാരണ ഇറച്ചിയേക്കാള്‍ നേരിയ വിലവ്യത്യാസം മാത്രമേ ഉണ്ടാകൂ എന്ന് ഈറ്റ് ജസ്റ്റ്‌ സ്ഥാപകനും സിഇഒയുമായ ജോഷ് ടെട്രിക്ക് പറഞ്ഞു.

ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം കൃത്രിമ ഇറച്ചിക്കായുള്ള ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ മൃഗങ്ങളുടെ മാംസപേശിയിലെ കോശങ്ങളില്‍ നിന്ന് കള്‍ച്ചര്‍ ചെയ്ത് നിര്‍മ്മിക്കുന്ന കൃത്രിമ ഇറച്ചിയുടെ നിര്‍മാണ ചിലവ് ഈ ഘട്ടത്തില്‍ വളരെ കൂടുതലാണ്. ആഗോളതലത്തില്‍ നിരവധി കമ്ബനികളാണ് മീന്‍, ബീഫ്, ചിക്കന്‍ എന്നിവ ലാബില്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

Next Post

വീടിനുള്ളില്‍ ചിതയൊരുക്കി തീ കെ‍ാളുത്തിയ വയോധികന് ദാരുണാന്ത്യം

Wed Dec 2 , 2020
പാറശാല: വീടിനുള്ളില്‍ ചിതയൊരുക്കി തീ കെ‍ാളുത്തിയ വയോധികന് ദാരുണാന്ത്യം. പാറശാല നെടുങ്ങോട് കുളവന്‍പറ വീട്ടില്‍ നടരാജന്‍(70) ആണ് മരിച്ചത്. തിങ്കള്‍ രാത്രി 10നാണ് സംഭവം. അഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് നടരാജന്‍ താമസിച്ചിരുന്നത്. വീടിന് അകത്തെ മുറിയില്‍ മൂന്ന് അടി താഴ്ചയില്‍ കുഴി എടുത്ത് ചിരട്ട, റബര്‍ വിറക് എന്നിവ അടുക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു എന്നാണ് പെ‍ാലീസ് നിഗമനം. രക്ഷപ്പെടാതിരിക്കാന്‍ രണ്ട് കട്ടിലുകള്‍ വേലി പോലെ ചേര്‍ത്ത് വച്ചിരുന്നു. […]

Breaking News

error: Content is protected !!