വീടിനുള്ളില്‍ ചിതയൊരുക്കി തീ കെ‍ാളുത്തിയ വയോധികന് ദാരുണാന്ത്യം

പാറശാല: വീടിനുള്ളില്‍ ചിതയൊരുക്കി തീ കെ‍ാളുത്തിയ വയോധികന് ദാരുണാന്ത്യം. പാറശാല നെടുങ്ങോട് കുളവന്‍പറ വീട്ടില്‍ നടരാജന്‍(70) ആണ് മരിച്ചത്. തിങ്കള്‍ രാത്രി 10നാണ് സംഭവം.

അഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് നടരാജന്‍ താമസിച്ചിരുന്നത്. വീടിന് അകത്തെ മുറിയില്‍ മൂന്ന് അടി താഴ്ചയില്‍ കുഴി എടുത്ത് ചിരട്ട, റബര്‍ വിറക് എന്നിവ അടുക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു എന്നാണ് പെ‍ാലീസ് നിഗമനം.

രക്ഷപ്പെടാതിരിക്കാന്‍ രണ്ട് കട്ടിലുകള്‍ വേലി പോലെ ചേര്‍ത്ത് വച്ചിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ശരീരം പകുതിയോളം കത്തി മരണം സംഭവിച്ചിരുന്നു. കളിയിക്കാവിള ചന്തയിലെ വാഴക്കുല വില്‍പനക്കാരന്‍ ആണ് മരിച്ച നടരാജന്‍. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ ലളിത. മക്കള്‍ ശിവരാജ്, ഉഷ, ജയിന്‍രാജ്.

Next Post

ആദിവാസി വിദ്യാര്‍ഥിനിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Wed Dec 2 , 2020
അട്ടപ്പാടി ചിറ്റൂരിനടുത്ത് കോട്ടമല ഊരില്‍ ആദിവാസി വിദ്യാര്‍ഥിനിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരുതന്റെ മകള്‍ ഗീത (19) യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പകല്‍ മൂന്നുമണിയോടെ ആയിരുന്നു സംഭവം. തൃശ്ശൂര്‍ വിമലകോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. ഷോളയൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച സംസ്‌കരിക്കും. അമ്മ: പാപ്പാ. സഹോദരങ്ങള്‍: അനിത, അനീഷ്.

Breaking News

error: Content is protected !!