യു.കെ: ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് അനുമതി നല്‍കി; പൊതു ജനങ്ങൾക്ക് അടുത്തയാഴ്ച മുതൽ നല്കിത്തുടങ്ങും

ലണ്ടന്‍: അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കി. അടുത്ത ആഴ്ച മുതല്‍ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. വാക്‌സിന്‍ വിതരണത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.

അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു. 23 ദിവസം കൊണ്ടാണ് ഫൈസര്‍ തങ്ങളുടെ അവസാനഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഫൈസര്‍-ബയേണ്‍ടെക്കിന്‍റെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എം.എച്ച്‌.ആര്‍.എ) ശിപാര്‍ശ അംഗീകരിച്ചതായി യു.കെ സര്‍ക്കാരും അറിയിച്ചു.

വാക്സിന് അംഗീകാരം നല്‍കിയത് ആഗോള വിജയമാണെന്നും പ്രതീക്ഷയുടെ കിരണമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

പ്രായമായവര്‍, ആവശ്യകത ഏറ്റവും കൂടുതലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ദിനങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. വാക്‌സിന്‍റെ നാല് കോടി ഡോസുകള്‍ യു.കെ ഇതിനോടകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 കോടി ആളുകള്‍ക്ക് ഇത് മതിയാകും.

Next Post

ഇന്ത്യക്കാരനെതിരെ വംശീയാധിക്ഷേപം; ന്യൂസിലാണ്ടിൽ യുവതിയെ ട്രെയിനിൽ നിന്നും ഇറക്കി വിട്ടു !

Thu Dec 3 , 2020
ട്രെയിനില്‍ യാത്ര ചെയ്യവേ ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ യുവാവിനോടു തട്ടിക്കയറിയ യുവതിയ്ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലാണ് സംഭവം. ഫോണില്‍ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യക്കാരനായ യുവാവിനോട് ന്യൂസിലന്‍ഡുകാരിയായ പതിനാറുകാരി തട്ടിക്കയറുകയായിരുന്നു. ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാന്‍ ആണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. സംഭവം ശ്രദ്ധയില്‍ പെട്ട ടിക്കറ്റ് എക്സാമിനര്‍ എത്തുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. ഇയാളെ ട്രെയിനില്‍ നിന്നും ഇറക്കി […]

Breaking News

error: Content is protected !!