ആദിവാസി വിദ്യാര്‍ഥിനിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അട്ടപ്പാടി ചിറ്റൂരിനടുത്ത് കോട്ടമല ഊരില്‍ ആദിവാസി വിദ്യാര്‍ഥിനിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരുതന്റെ മകള്‍ ഗീത (19) യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പകല്‍ മൂന്നുമണിയോടെ ആയിരുന്നു സംഭവം. തൃശ്ശൂര്‍ വിമലകോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്.

ഷോളയൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച സംസ്‌കരിക്കും. അമ്മ: പാപ്പാ. സഹോദരങ്ങള്‍: അനിത, അനീഷ്.

Next Post

യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Wed Dec 2 , 2020
വിതുര: യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. യാത്രാ മധ്യേ ആളൊഴിഞ്ഞ സ്ഥലത്തു നിര്‍ത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിതുര തള്ളച്ചിറ സന്ധ്യാ ഭാവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താതെ ഓടിച്ചു പോയ ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു. മൈലക്കോണം സ്വദേശിനിയായ യുവതിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചന്തമുക്കിലെ മൊബൈല്‍ വ്യാപാര കേന്ദ്രത്തിലേക്കു […]

You May Like

Breaking News

error: Content is protected !!