
വിതുര: യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. യാത്രാ മധ്യേ ആളൊഴിഞ്ഞ സ്ഥലത്തു നിര്‍ത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിതുര തള്ളച്ചിറ സന്ധ്യാ ഭാവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താതെ ഓടിച്ചു പോയ ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു.
മൈലക്കോണം സ്വദേശിനിയായ യുവതിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചന്തമുക്കിലെ മൊബൈല്‍ വ്യാപാര കേന്ദ്രത്തിലേക്കു പോകാനാണ് യുവതി പ്രതിയുടെ ഓട്ടോറിക്ഷ വിളിച്ചത്.
ഓട്ടോറിക്ഷ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താതെ മേമല ഭാഗത്തേക്കു പോകുകയും അവിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നു യുവതി മൊഴി നല്കി.
പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഓട്ടോയില്‍നിന്ന് യുവതി ഇറങ്ങിയോടി. ഇതു കണ്ട സമീപവാസികള്‍ പൊലീസിനെ വിളിച്ചു. ഇതിനിടെ പ്രതി അവിടെ നിന്നു സ്ഥലം വിട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് ബന്ധു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇന്‍സ്പെക്ടര്‍ എസ്. ശ്രീജിത്ത്, സബ് ഇന്‍സ്പെക്ടര്‍ എസ്.എല്‍. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.