ഇന്ത്യയെ ഞെട്ടിച്ച് ചൈന; 30 വർഷത്തിന് ശേഷം അരി ഇറക്കുമതി പുനരാരംഭിച്ചു

ലോക രാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ട് ചൈനയുടെ നടപടി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന. ലഡാക്ക് വിഷയത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന ബന്ധം കലുഷിതമായി തുടരുന്ന പശ്ചാത്തലത്തിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ചൈനയുടെ നടപടി. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം. ചൈനയാണ് ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം. നാല് മില്യണ്‍ ടണ്‍ അരിയാണ് പ്രതിവര്‍ഷം ചൈന ഇറക്കുമതി ചെയ്യുന്നത്.

എന്നാല്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിന്ന് ചൈന അരി വാങ്ങിയിരുന്നില്ല. ഇന്ത്യന്‍ അരിയുടെ ​ഗുണനിലവാരം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഇതിന് വിരുദ്ധമായി ചൈന ഇത്തവണ ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തിരിക്കുകയാണ്. അടുത്ത വര്‍ഷവും ഇന്ത്യയില്‍ നിന്ന് ചൈന അരി വാങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് കയറ്റുമതി രം​ഗം. ഇന്ത്യയിലെ അരിയുടെ ​ഗുണനിലവാരം കണ്ട് ചൈന അടുത്ത തവണയും ഇന്ത്യന്‍ അരി ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബിവി കൃഷ്ണ റാവു പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ തായ്ലന്‍ഡ്, വിയന്ന, മ്യാന്‍മര്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്.

Next Post

മത്സ്യ ബന്ധനത്തൊഴിലാളിക്ക് കടല്‍ തീരത്ത് നിന്ന് ലഭിച്ചത് കിടിലന്‍ 'നിധി'

Wed Dec 2 , 2020
വളരെ കുറഞ്ഞ മാസശമ്ബളത്തിന് ജോലി ചെയ്തിരുന്ന മത്സ്യ ബന്ധനത്തൊഴിലാളിക്ക് കടല്‍ തീരത്ത് നിന്ന് ലഭിച്ചത് കിടിലന്‍ ‘നിധി’. കടല്‍ത്തീരത്ത് കൂടിയുള്ള നടത്തത്തിനിടയിലാണ് 24 കോടിയുടെ നിധി മണലിനുള്ളില്‍ നിന്ന് ലഭിച്ചത്. തായ്ലാന്‍ഡില്‍ നിന്നുള്ള മത്സ്യബന്ധനത്തൊഴിലാളിയായ നരിസ് സുവാന്നസാംഗ് എന്ന അറുപതുകാരനാണ് വന്‍വിലയുള്ള ആംബര്‍ഗ്രീസ് എന്ന തിമിംഗലത്തിന്‍റെ ഛര്‍ദ്ദി കടല്‍ത്തീരത്ത് നിന്ന് ലഭിച്ചത്. തെക്കന്‍ തായ്ലാന്‍ഡിലെ നാഖോണ്‍ സി താമ്മറാറ്റ് എന്ന പ്രദേശത്തെ കടല്‍ത്തീരത്ത് നിന്നാണ് തിമിംഗലത്തിന്‍റെ ഛര്‍ദ്ദി ലഭിച്ചത്. കടല്‍ത്തീരത്ത് […]

You May Like

Breaking News

error: Content is protected !!