”ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും”, 2024 ഇലക്ഷൻ ലക്‌ഷ്യം വെച്ച് ഡൊണാൾഡ് ട്രമ്പ് !

2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. “വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും.” വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.

അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരിക. അതിന് മുന്നോടിയായി പരമാവധി ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിപാടിയുടെ ലൈവ് വീഡിയോ ഓഖ്‌ലഹോമ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ അംഗം പാം പൊള്ളാർഡ് പുറത്തുവിട്ടിരുന്നു.പരിപാടിയിൽ പങ്കെടുക്കുന്ന പലരും മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. അടഞ്ഞുകിടക്കുന്ന ഹാളിലേക്ക് നിരവധി പേര് തള്ളിക്കയറുന്നതായും വിഡിയോയിൽ കാണാം.

അമേരിക്കയിൽ കോവിഡ് 19 അതിവേഗം പടർന്നുപിടിച്ച ഇടങ്ങളിലൊന്നാണ് വൈറ്റ് ഹൗസ്. ട്രംപും കുടുംബവുമടക്കമുള്ള നിരവധി പേർക്ക് വ്യത്യസ്ത ഘട്ടങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമെ രാജ്യത്ത് കോവിഡ് കേസുകൾ രൂക്ഷമായി കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ , പൊതു ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ട്രംപിന്റെ ആതിഥേയ-വിടവാങ്ങൽ പരിപാടികൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വ്യത്യസ്ത കോണുകളിൽ നിന്നുയരുന്നത്.

Next Post

യമനിൽ പുരുഷന്മാർക്ക് രണ്ട് വിവാഹം നിർബന്ധമാക്കിയോ? സത്യാവസ്ഥ ഇതാണ്...

Thu Dec 3 , 2020
യുദ്ധവും ആഭ്യന്തര പ്രതിസന്ധികളും കാരണം ബുദ്ധിമുട്ടുന്ന യമൻ ഭരണകൂടം ഇത്തരമൊരു ഉത്തരവ് ഇറക്കി എന്നുതന്നെ പലരും വിശ്വസിച്ചു. അറബ് രാഷ്ട്രമായ യമനിൽ പുരുഷന്മാർ രണ്ട് സ്ത്രീകളെ വിവാഹം ചെയ്യുന്നത് നിർബന്ധമാക്കിയെന്ന രീതിയിലുള്ള ഒരു പ്രചരണം ഒരാഴ്ചയിലേറെയായി സമൂഹമാധ്യങ്ങളിൽ സജീവമായിരുന്നു. യുദ്ധം കാരണം രാജ്യത്ത് പുരുഷന്മാരുടെ സ്ത്രീകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതിനാൽ ഓരോ പുരുഷനും രണ്ട് സ്ത്രീകളെ വീതം വിവാഹം ചെയ്യണമെന്നും ഇതിന് വിസമ്മതിക്കുന്നവർക്ക് 15 വർഷം തടവുശിക്ഷ ലഭിക്കുമെന്നും പറയുന്ന ‘ഔദ്യോഗിക […]

Breaking News

error: Content is protected !!