തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തില്‍ സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളി​ല്‍ വോട്ടെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട​ തെരഞ്ഞെടുപ്പ്​. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാര്‍ വിധിയെഴുതും. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​. വോട്ടിങ് അവസാനിക്കാന്‍ മണിക്കൂറില്‍ താഴെ മാത്രം ശേഷിക്കേ പോളിങ് ശതമാനം 70നും മുകളിലെത്തി.

അതേസമയം, ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോ​ട്ടെടുപ്പ്​ വൈകിയാണ്​ ആരംഭിച്ചത്​. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ്​ വോട്ടെടുപ്പ് പ്രക്രിയ​. വൈകീട്ട്​ ആറ്​ വരെയാണ്​ വോ​ട്ടെടുപ്പ് സമയം​.

വൈകീട്ട് 6.08 വരെയുള്ള വോട്ടിങ് ശതമാനം

ജില്ല വോട്ടിങ്​ നില
തിരുവനന്തപുരം 69.07 %
​കൊല്ലം 72.79 %
പത്തനംതിട്ട 69.33 %
ആലപ്പുഴ 76.42 %
ഇടുക്കി 73.99 %
തിരുവനന്തപുരം കോര്‍പറേഷന്‍ 59.02 %
കൊല്ലം കോര്‍പറേഷന്‍ 65.11 %
ആകെ 72.03 %

Next Post

യുകെ: വാക്സിനേഷൻ തുടങ്ങി; വാക്സിൻ സ്വീകരിച്ച് ചരിത്രം കുറിച്ച് 90കാരി മാര്‍ഗരറ്റ് കീനന്‍!

Wed Dec 9 , 2020
ലണ്ടന്‍: പരീക്ഷണ കുത്തിവെപ്പല്ലാതെ ക്ലിനിക്കല്‍ അംഗീകാരം ലഭിച്ച ഫൈസര്‍ കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ബ്രിട്ടനില്‍ നിന്നുള്ള 90 കാരിയായ മാര്‍ഗരറ്റ് കീനന്‍. ബി.ബി.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്‌കില്ലനില്‍ നിന്നുള്ള മാര്‍ഗരറ്റ് ലണ്ടന്‍ സമയം രാവിലെ 6.30ന് കൊവെന്‍ട്രിയിലെ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. മഹാമാരിക്കെതിരായ ലോകജനതയുടെ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമെന്ന നിലയില്‍ ഫൈസര്‍ ആന്‍ഡ് ബയോണ്‍ടെക്ക് വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിന്‍ […]

Breaking News

error: Content is protected !!