അമേരിക്കയിൽ തിങ്കളാഴ്ച മുതൽ ഫെെസർ വാക്സിൻ കൊടുത്തുതുടങ്ങും

ഫെെസര്‍ കൊവിഡ് വാക്സിന്‍ തിങ്കളാഴ്ച മുതല്‍ അമേരിക്കയില്‍ കൊടുത്തുതുടങ്ങും. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം പേര്‍ക്കായിരിക്കും നല്‍കുക. തിങ്കള്‍, ചൊവ്വ. ബുധന്‍ ദിവസങ്ങളിലായി പരമാവധി സ്ഥലങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഫെസര്‍ വാക്സിന് 95 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്ബനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ബ്രിട്ടണ്‍, കാനഡ, ബഹ്റെെന്‍, സൌദി അറേബ്യ എന്നി രാജ്യങ്ങള്‍ ഫെസറിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയും അനുമതി നല്‍കുന്നത്.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഫെെസര്‍-ബയോഎന്‍ടെക് വാക്സിന് അനുമതി നല്‍കിയത്. 44,000 പേരിലാണ് ഫെെസര്‍ വാക്സിന്‍്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. ബ്രിട്ടണില്‍ വാക്സിന്‍ സ്വീകരിച്ച രണ്ട് പേരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ അലര്‍ജിയുള്ളവര്‍ വാക്സിന്‍ സ്വീകരിക്കരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Post

യു.എസ്.എ: മലയാളികള്‍ക്ക് അഭിമാനനിമിഷം; റോബിന്‍ ഇലക്കാട്ട് മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു

Sun Dec 13 , 2020
ഹൂസ്റ്റണ്‍: അമേരിക്കയില്‍നിന്ന് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന തെരഞ്ഞെടുപ്പു വിജയം. ടെക്‌സസിലെ മിസോറി സിറ്റി മേയറായി കോട്ടയം സ്വദേശി റോബിന്‍ ഇലക്കാട്ട് ചരിത്ര വിജയം നേടി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്. റോബിന്‍ ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. 537 വോട്ടുകള്‍ക്കാണ് റോബിന്‍ വിജയിച്ചത്. തന്നെ പിന്തുണച്ച എല്ലാവരോടും പ്രത്യേകിച്ച്‌ ഇവിടത്തെ മലയാളി സമൂഹത്തോടു […]

Breaking News

error: Content is protected !!