യുകെ: എന്‍ ക്രിസ്റ്റോ (EnChristo) 2020 ഫാമിലി മീറ്റ് ഡിസംബര്‍ 20 ന് വൈകീട്ട് 5 മണിക്ക്

ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ, യുകെ യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍, ഡിസംബര്‍ 20 ന് (ഞായര്‍) വൈകുന്നേരം യുകെ സമയം വൈകുന്നേരം 5 ന് എന്‍ ക്രിസ്റ്റോ (ക്രിസ്തുവില്‍) ക്രിസ്മസ് ഫാമിലി മീറ്റ്, ഓണ്‍ലൈന്‍ ലൈവായി നടത്തുന്നു.

ഫാ.എബ്രഹാം ജോര്‍ജ് കോര്‍ എപ്പിസ്കോപ്പ ആമുഖ പ്രാര്‍ഥനയും ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷ പ്രസംഗവും നടത്തും. പരി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് ക്രിസ്മസ് സന്ദേശവും നല്‍കും.

പരിപാടി മദ്ധ്യേ പരി.പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മഹാപുരോഹിത സന്ദേശം നല്‍കും. പ്രത്യേക ക്ഷണിതാവായി, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഭിമാനമായ പ്രമുഖ ഗായിക ശ്രേയ അന്ന ജോസഫ് അവതരിപ്പിക്കുന്ന ഗാനവും ഉണ്ടായിരിക്കും. ഭദ്രാസനത്തിലെ വിവിധ ആധ്യാത്മിക സംഘടനകളുടെ ക്രിസ്മസ് പരിപാടികളും എന്‍ക്രിസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 6 മണിയോടുകൂടി ഓണ്‍ലൈന്‍ ലൈവ് ഇവന്‍റ് സമാപിക്കുമെന്ന് ഭദ്രാസനത്തിന്‍റെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.

Next Post

ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

Sun Dec 20 , 2020
കോഴിക്കോട്: ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതേസമയം കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കവിഞ്ഞു. കോഴിക്കോട് കോട്ടാംപറമ്ബില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് […]

You May Like

Breaking News

error: Content is protected !!