മ​ല​യാ​ളം മി​ഷ​ന്‍ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​ഭാ​ഷ​ണം ‘മ​ല​യാ​ള സാ​ഹി​ത്യ​വും ച​ല​ച്ചി​ത്ര ലോ​ക​വും’

ല​ണ്ട​ന്‍: മ​ല​യാ​ളം മി​ഷ​ന്‍ യു​കെ ചാ​പ്റ്റ​റി​ന്‍റെ ശ​ത ദി​ന​ക​ര്‍​മ്മ പ​രി​പാ​ടി​യാ​യ മ​ല​യാ​ളം ഡ്രൈ​വി​ല്‍ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത സാ​ഹി​ത്യ വി​മ​ര്‍​ശ​ക​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ‘ ഡോ.​പി കെ ​രാ​ജ​ശേ​ഖ​ര​ന്‍ ‘മ​ല​യാ​ള സാ​ഹി​ത്യ​വും ച​ല​ച്ചി​ത്ര ലോ​ക​വും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു. മ​ല​യാ​ളം മി​ഷ​ന്‍ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ത്തു​ന്ന ഈ ​പ്ര​ഭാ​ഷ​ണ​ത്തി​ലും സം​വാ​ദ​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​ന്‍ എ​ല്ലാ ഭാ​ഷാ​സ്നേ​ഹി​ക​ളെ​യും ഹാ​ര്‍​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും സാ​ഹി​ത്യ​വി​മ​ര്‍​ശ​ക​നും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ.​പി കെ ​രാ​ജ​ശേ​ഖ​ര​ന്‍ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും പി​എ​ച്ച്‌ഡി​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട് . സാ​ഹി​ത്യ നി​രൂ​പ​ണ​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ​ത്തെ വി​ലാ​സി​നി പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട് .

കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ള്ള രാ​ജ​ശേ​ഖ​ര​ന്‍ മാ​തൃ​ഭൂ​മി ന്യൂ​സ് എ​ഡി​റ്റ​റു​മാ​യി​രു​ന്നു. പി​തൃ​ഘ​ടി​കാ​രം: ഒ.​വി. വി​ജ​യ​ന്‍റെ ക​ല​യും ദ​ര്‍​ശ​ന​വും, അ​ന്ധ​നാ​യ ദൈ​വം: മ​ല​യാ​ള നോ​വ​ലി​ന്‍റെ നൂ​റു​വ​ര്‍​ഷ​ങ്ങ​ള്‍, ഏ​കാ​ന്ത​ന​ഗ​ര​ങ്ങ​ള്‍: ഉ​ത്ത​രാ​ധു​നി​ക മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ശാ​സ്ത്രം, ക​ഥാ​ന്ത​ര​ങ്ങ​ള്‍: മ​ല​യാ​ള ചെ​റു​ക​ഥ​യു​ടെ ആ​ഖ്യാ​ന​ഭൂ​പ​ടം, നി​ശാ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍, വാ​ക്കി​ന്‍റെ മൂ​ന്നാം​ക​ര, ന​ര​ക​ത്തി​ന്‍റെ ഭൂ​പ​ട​ങ്ങ​ള്‍, എ​ന്നി​വ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡോ. ​പി കെ ​രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​ധാ​ന കൃ​തി​ക​ള്‍.

മ​ല​യാ​ളം മി​ഷ​ന്‍ യു​കെ ചാ​പ്റ്റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ എ​ല്ലാ​വ​ര്‍​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ലൈ​വ് പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഭാ​ഷാ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ പ​രി​പാ​ടി​ക​ളും ഭാ​ഷാ​സ്നേ​ഹി​ക​ളാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളും പ്രോ​ല്‍​സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ല​യാ​ളം മി​ഷ​ന്‍ യു​കെ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫും സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​നും അ​ഭ്യ​ര്‍​ത്ഥി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് യു​കെ സ​മ​യം അ​ഞ്ചി​ന്, ഇ​ന്‍​ഡ്യ​ന്‍ സ​മ​യം 10.30 നു​മാ​ണ് ഡോ. ​പി കെ ​രാ​ജ​ശേ​ഖ​ര​ന്‍ ‘മ​ല​യാ​ള സാ​ഹി​ത്യ​വും ച​ല​ച്ചി​ത്ര ലോ​ക​വും’​എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണ​വും സം​വാ​ദ​വും ന​ട​ത്തു​ന്ന​ത്. ത​ത്സ​മ​യം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ക . മ​ല​യാ​ളം മി​ഷ​ന്‍ യു​കെ ചാ​പ്റ്റ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ലൈ​ക്ക് ചെ​യ്തും പ​രി​പാ​ടി​ക​ള്‍ ഷെ​യ​ര്‍ ചെ​യ്തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.

Next Post

പാലക്കാട് പോസ്റ്റർ: കേരള ബിജെപിയിൽ പാളയത്തിൽ പട; അപക്വമായ നടപടിയെന്ന് രാധാകൃഷ്ണ മേനോൻ

Sat Dec 19 , 2020
തിരുവനന്തപുരം: പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ബി. രാധാകൃഷ്ണമനോന്‍. നടപടി അപക്വമെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും പറഞ്ഞു. പാലക്കാട്ടെ പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്റെ കൂടി വീഴ്ചയാണെന്നാണ് വിമര്‍ശനം. ബിജെപി നേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്നും സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും പറഞ്ഞു. തദേശതിരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച്‌ […]

You May Like

Breaking News

error: Content is protected !!