‘അയ്യപ്പനും കോശിയും’ ഫെയിം നടന്‍ അനില്‍ നെടുമങ്ങാട് ഡാമിൽ മുങ്ങി മരിച്ചു

ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമില്‍ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ പെടുകയായിരുന്നു. മൃതദേഹം കണ്ടെടുത്തു.

1972ല്‍ നെടുമങ്ങാട് ജനിച്ച അനില്‍ കൈരളി ടിവി, ഏഷ്യാനെറ്റ്, ജൈഹിന്ദ്, തുടങ്ങി നിരവധി ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായും പ്രോ​ഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ആമി തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Next Post

'ഉണ്ണീശോ': ഗോപി സുന്ദറിൻ്റെ ക്രിസ്മസ് കരോൾ ഗാനം സിനിമാ താരം മഞ്ജു വാര്യർ പുറത്തിറക്കി

Fri Dec 25 , 2020
ഫൈസൽ നാലകത്ത് – ലണ്ടൻ ഗോപി സുന്ദറും  ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോൾ വീഡിയോ ഗാനമാണിത്. പുതുതലമുറയിലെ വളർന്നു വരുന്ന ഗായികയായ മെറിൽ ആൻ മാത്യുവിനൊപ്പം പ്രശസ്ത ഗായകരായ സിയ ഉൽ ഹഖ്, അക്ബർ ഖാൻ, സുജയ് മോഹൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ  മെറിൽ ആദ്യമായിഗോപി സുന്ദറിൻ്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്.ഉണ്ണീശോ – […]

Breaking News

error: Content is protected !!