വിവാഹ വാര്‍ഷികത്തിന് ഒരു ഭര്‍ത്താവും ഭാര്യയ്ക്ക് നല്‍കിയിട്ടില്ലാത്ത സമ്മാനം!

വിവാഹവാര്‍ഷിക ദിനത്തില്‍ പങ്കാളികള്‍ പരസ്പരം സമ്മാനങ്ങളും സര്‍പ്രൈസുകളും ഒരുക്കാറുണ്ട്. രാജസ്​ഥാനിലെ അജ്​മീര്‍ സ്വദേശിയായ ധര്‍മേന്ദ്ര അനിജ തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികത്തിന്​ ഭാര്യക്ക്​ നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ സ്ഥലമാണ് എട്ടാമത്തെ വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സപ്ന അനിജയ്ക്ക് ഭര്‍ത്താവ് സമ്മാനമായി നല്‍കിയത്. ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് ധര്‍മേന്ദ്ര അനിജ സ്ഥലം വാങ്ങിയത്. ഒരു വര്‍ഷം നീണ്ട അധ്വാനത്തിനൊടുവിലാണ് ഭാര്യയ്ക്ക് വേണ്ടി ധര്‍മെന്ദ്ര ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്.

ചന്ദ്രനില്‍ വാങ്ങിയ സ്ഥലത്തിന്റെ ഫ്രെയിം ചെയ്ത ഡോക്യുമെന്റുകളാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ സപ്നയ്ക്ക് സമ്മാനമായി ലഭിച്ചത്.

വ്യത്യസ്തമായി എന്തെങ്കിലും നല്‍കണമെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രനിലെത്തിയ സന്തോഷമുണ്ടെന്നാണ് സപ്ന ഇതിനോട് പ്രതികരിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബ്, ബോധ് ഗയ സ്വദേശിയായ നീരജ് കുമാര്‍ തന്റെ ജന്മദിനത്തില്‍ ചന്ദ്രനില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ബോളിവുഡ് താരങ്ങളായ ഷാരുഖാന്‍, സുശാന്ത് സിംഗ് എന്നിവര്‍ ചന്ദ്രനില്‍ ഭൂമി വാങ്ങിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Next Post

ബ്രിട്ടണില്‍ നിന്ന് ഹൈദരാബാദ് വഴി തിരിച്ചെത്തിയ 279 യാത്രക്കാരെക്കുറിച്ച്‌ വിവരമൊന്നുമില്ല

Sun Dec 27 , 2020
ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ആശങ്ക പരത്തുന്നതിനിടെ ബ്രിട്ടണില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി തിരിച്ചെത്തിയ 279 യാത്രക്കാരെക്കുറിച്ച്‌ വിവരമൊന്നുമില്ലെന്ന് തെലങ്കാന ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. തിരിച്ചെത്തിയവരില്‍ 184 പേര്‍ നല്‍കിയ ഫോണ്‍ നമ്ബര്‍ തെറ്റാണെന്നും, ബന്ധപ്പെടാന്‍ സാധിക്കാത്ത 279 പേരില്‍ 92 പേര്‍ കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും തെലങ്കാന പോലീസ് വ്യക്തമാക്കി. ഡിസംബര്‍ 9ന് ശേഷം 1216 പേരാണ് ബ്രിട്ടണില്‍ നിന്ന് തെലങ്കാനയിലേക്ക് […]

You May Like

Breaking News

error: Content is protected !!