ഇന്ത്യ കോവിഡ്​ മരുന്ന്​ നല്‍കി; ഇനി ട്രംപിനോട്​ തരൂരിന്​ ഒരു ചോദ്യം

ന്യുഡല്‍ഹി: കോവിഡ്​ ചികിത്സക്കായി മലേറിയയുടെ മരുന്നായ ഹൈഡ്രോക്​സിക്ലോറോക്വിന്‍ അമേരിക്കക്ക്​ നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപി​​​​െന്‍റ ഭീഷണിക്ക്​ പിന്നാലെ 2.9 കോടി ഡോസ്​ മരുന്ന് അമേരിക്കയിലേക്ക്​ കയറ്റുമതി ചെയ്​ത സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്​ എം.പി ശശി തരൂര്‍. ‘ഇന്ത്യ മറുത്തൊന്നും ആഗ്രഹിക്കാതെ നിങ്ങളുടെ ആവശ്യം അംഗീകരിച്ചു. ഇനി യു.എസ്​ വികസിപ്പിച്ചെടുത്തേക്കാവുന്ന കോവിഡ്​ 19 വാക്​സിന്‍ ഭാവിയില്‍ മറ്റ്​ രാജ്യങ്ങളുമായി പങ്കുവെക്കു​മ്ബോള്‍ ഇന്ത്യക്ക്​ ആദ്യ പരിഗണന നല്‍കുമോ’ എന്നാണ്​ ശശി തരൂര്‍ ഡോണള്‍ഡ്​ ട്രംപിനെ പരാമര്‍ശിച്ച്‌​ ട്വിറ്ററില്‍ ചോദിച്ചത്

അമേരിക്കയില്‍ കോവിഡ്​ 19 പ്രതിരോധ വാക്​സിനുവേണ്ടിയുള്ള പരീക്ഷണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്​. മൈക്രോസോഫ്റ്റ്​ തലവനും ലോകസമ്ബന്നനുമായ ബില്‍ഗേറ്റ്​സ്,​ കോവിഡ്​ വാക്​സിന്‍ പരീക്ഷണം നടത്തുന്ന മികച്ച്‌​ ഏഴ് കമ്ബനികള്‍ക്ക്​ ഫാക്​ടറി നിര്‍മിക്കാന്‍ വമ്ബന്‍ തുകയാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ​

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ടായിരുന്നു​ തരൂറി​​​​െന്‍റ പ്രതികരണം. ‘പ്രതികാരനടപടി പോലെയല്ല സൗഹൃദം. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം. എന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാക്കണം’- ഇങ്ങനെയായിരുന്നു രാഹുലി​​​​െന്‍റ ട്വീറ്റ്​.

ഹൈഡ്രോക്​സി ക്ലോറോക്വിന്‍ മരുന്ന് അമേരിക്കക്ക്​ നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരി​ടേണ്ടി വരുമെന്ന ട്രംപി​​​​​െന്‍റ ഭീഷണിക്ക്​ പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ മരുന്ന്​ നല്‍കാമെന്ന്​ സമ്മതിച്ചതിനെ തരൂര്‍ വിമര്‍ശിച്ചിരുന്നു.

‘ലോകകാര്യങ്ങളില്‍ ദശാബ്​ദങ്ങളായുള്ള തന്‍െറ പരിചയത്തില്‍ ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ടിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത്​? ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ അമേരിക്കക്ക്​ അത്​ സ്വന്തമാകൂ’ – ശശി തരൂര്‍ തുറന്നടിച്ചു.

Next Post

യു.കെ: ബി.ബി.സി. യില്‍ ആദ്യമായി ബാങ്ക് നാദങ്ങള്‍ മുഴങ്ങി

Thu Apr 9 , 2020
ലണ്ടന്‍: രാജ്യം ഒന്നാകെ കൊറോണ ആശങ്കയില്‍ ലോക്ക് ഡൌണില്‍ കഴിയുമ്പോള്‍ ഓരോ ചിര പരിത ശബ്ദങ്ങളും ജനങ്ങള്‍ക്ക്‌ പ്രത്യാശയുടെ ഉണര്‍ത്തു പാട്ടാണ്. ലോക്ക് ഡൌണ്‍ കാരണം ഒറ്റപ്പെട്ടു കുടുംബങ്ങളെ മാനസികമായും വിശ്വാസപരമായും പ്രചോദിപ്പിക്കാന്‍ മുന്നോട്ടു വന്നിരിക്കുകയാണ് ബി.ബ.സി. എല്ലാ ദിവസവും രാവിലെ 5.50ന് പ്രഭാത പ്രാര്‍ത്ഥനക്കുള്ള ബാങ്കും തുടര്‍ന്ന് ഇസ്‌ലാമിക വിഷയങ്ങളെ കുറിച്ചുള്ള ക്ലാസ്സുകളും ഇനി ബി.ബി.സി. യില്‍ പ്രേക്ഷകര്‍ക്ക്‌ ശ്രവിക്കാം. മുസ്‌ലിം കമ്മ്യൂണിറ്റി കൂടുതല്‍ അധിവസിക്കുന്ന ലണ്ടന്‍ അടക്കമുള്ള […]

Breaking News

error: Content is protected !!