കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്ത നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയ: കൊവിഡ് പ്രതിരോധത്തിനുള‌ള ഫൈസര്‍ വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്ത നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ നഴ്‌സായ മാത്യു എന്ന 45 വയസുകാരനാണ് രോഗമുണ്ടായത്. ഡിസംബര്‍ 18ന് ഇദ്ദേഹം കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കുത്തിവയ്പ്പിന് ശേഷം ഒരു ദിവസം ചെറിയ കൈവേദനയുണ്ടായെങ്കിലും പിന്നീട് വാക്‌സിന്‍ മൂലമുള‌ള വിഷമങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് ഒരാഴ്‌ചയ്‌ക്ക് ശേഷം ക്രിസ്‌മസ് തലേന്ന് ആശുപത്രിയിലെ കൊവിഡ് യൂണി‌റ്റില്‍ ജോലി നോക്കവെ പനിയും പേശിവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം അറിഞ്ഞത്.

എന്നാല്‍ വാക്‌സിന്‍ പ്രതിരോധം സ്വീകരിച്ചാലും കൊവിഡ് വരാനുള‌ള സാദ്ധ്യതയുണ്ടെന്നാണ് പകര്‍ച്ചാവ്യാധി വിദഗദ്ധര്‍‌ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ ഈ സംഭവം അപ്രതീക്ഷിതമല്ലെന്നാണ് സാന്റിയാഗോ കുടുംബ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ വിദഗ്ധന്‍ ക്രിസ്‌റ്റ്യന്‍ റാമേഴ്‌സ് പറയുന്നത്. പത്ത് മുതല്‍ 14 ദിവസത്തിനകമാണ് വാക്‌സിനിലൂടെ രോഗസംരക്ഷണം ലഭിച്ചു തുടങ്ങുക. ആദ്യ ഡോസില്‍ 50 ശതമാനം രോഗ പ്രതിരോധവും തുടര്‍ന്ന് നല്‍കുന്ന ഡോസില്‍ 95 ശതമാനം രോഗപ്രതിരോധവും ലഭിക്കുമെന്നാണ് വിദഗ്‌ദ്ധാഭിപ്രായം.

മക്ക, മദീന, അല്‍ ബാഹ എന്നിവിടങ്ങളിലും ഇടിമിന്നലും സാമാന്യം ശക്തമായ മഴയും, കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഈ ദിവസങ്ങളില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

Next Post

ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം

Wed Dec 30 , 2020
സാഗ്രെബ്: ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. 12 വയസുകാരി ഉള്‍പ്പെടെ ഏഴ് മരണവും സ്ഥിരീകരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. പെട്രിഞ്ച ടൗണില്‍ വലിയ നാശനഷ്ടമാണ് വരുത്തിയത്. തിങ്കളാഴ്ചയും ഇവിടെ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തില്‍ രേഖപ്പെടുത്തിയത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെന്‍കോവിക് അടക്കമുള്ളവര്‍ ദുരന്തബാധിത […]

Breaking News

error: Content is protected !!