യു.പി പോലീസ് ഭീകരത, കൊല്ലപ്പെട്ടവര്‍ക്ക് മുസ്‌ലിംലീഗ് ധനസഹായം കൈമാറി

മീററ്റ്: പൗരത്വ നിയമവിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ യു പി പോലീസ് വെടി വച്ച് കൊന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്തീന്‍ മീററ്റില്‍ ധനസഹായ വിതരണം ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് , നവാസ് ഗനി എം പി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധനസഹായ വിതരണം നടന്നത്. മുസ്ലിം ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഇഖ്ബാല്‍ അഹമ്മദ് സ്വാഗതമാശംസിച്ചു.

Next Post

കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ.പി

Wed Mar 4 , 2020
ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ രോ​ഗ​ങ്ങ​ള്‍ക്കാ​യു​ള്ള പു​തി​യ കാ​ര്‍ഡി​യോ​ള​ജി ഒ.​പി. ക്ക് തുടക്കം. തി​ങ്ക​ള്‍, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സേവനം ലഭ്യമാവുക.

Breaking News