തൊഴില്‍ വിപണി സ്വദേശിവല്‍ക്കരണത്തിന് അനുകൂലമല്ല: ശൂറാ കൗണ്‍സില്‍

സൗദിയിലെ തൊഴില്‍ വിപണി സ്വദേശിവല്‍ക്കരണത്തിന് അനുകൂലമല്ലെന്ന് ശൂറാ കൗണ്‍സില്‍ അംഗം അഭിപ്രായപ്പെട്ടു. പ്രവാസികള്‍ ചെയ്യുന്ന അറുപത് ശതമാനം ജോലികളും സ്വദേശിവല്‍ക്കരണത്തിന് അനുയോജ്യമല്ല. വിദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്ബളവും തൊഴിലിന്‍റെ സ്വഭാവവുമാണ് സ്വദേശിവല്‍ക്കരണത്തിന് തടസ്സമെന്നും ശൂറാ കൗണ്‍സില്‍ അംഗം വിശദീകരിച്ചു.

സൗദി ശൂറാ കൗണ്‍സില്‍ അംഗം ഹസ്സ അല്‍ഖഹ്ത്താനിയാണ് അഭിപ്രായം പ്രകടിപ്പിച്ചത്. രാജ്യത്ത് നിലവിലുള്ള അറുപത് ശതമാനത്തോളം തൊഴില്‍ മേഖലകള്‍ സ്വദേശികളെ നിയമിക്കുന്നതിന് അനൂകൂലമല്ല. ഇത്തരം തസ്തികകളില്‍ വിദേശി തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന കുറഞ്ഞ വേതനവും തൊഴിലിന്‍റെ സ്വഭാവവുമാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സ്വകാര്യ ടി.വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കൗണ്‍സിലംഗം ഇത് സംബന്ധിച്ച അഭിപ്രായം പറഞ്ഞത്. കാര്‍ഷികം, മല്‍സ്യബന്ധനം, നിര്‍മ്മാണ മേഖല, മെയിന്‍റനന്‍സ്, പൊതുസേവനമേഖലകള്‍ തുടങ്ങിയ രംഗങ്ങളിലാണ് സ്വദേശിവല്‍ക്കരണം അസാധ്യമാക്കുന്നതെന്നും ഹസ്സ അല്‍ഖഹതാനി വ്യക്തമാക്കി. നിലവിലുള്ള പതിനൊന്ന് ദശലക്ഷം തൊഴിലുകളില്‍ നാല് മേഖലകളില്‍ മാത്രമാണ് സ്വദേശിവല്‍ക്കരണത്തിന് അനുകൂലമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ തൊഴില്‍ വിപണി പുതുക്കി പണിയേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും, ഇതിനാവശ്യമായ സാമ്ബത്തിക ചെലവുകള്‍, വിദ്യഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ നേടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നും ശൂറാ കൗണ്‍സില്‍ അംഗം പറഞ്ഞു.

Next Post

രാ​ജ്യ​ത്തെ നേ​ട്ട​ങ്ങ​ൾ വി​ളം​ബ​രം ചെ​യ്ത് റാ​സ​ല്‍ഖൈ​മ

Sat Jan 2 , 2021
റാ​സ​ല്‍ഖൈ​മ: രാ​ജ്യം എ​ത്തി​പ്പി​ടി​ച്ച നേ​ട്ട​ങ്ങ​ളും പ്ര​തീ​ക്ഷ​യു​ടെ​യും സ​മാ​ധാ​ന​ത്തി​െന്‍റ​യും സ​ന്ദേ​ശ​വു​മു​യ​ര്‍ത്തി വ​ര്‍ണാ​ഭ​മാ​യ ക​രി​മ​രു​ന്ന് വി​രു​ന്ന് ഒ​രു​ക്കി റാ​സ​ല്‍ഖൈ​മ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​റ്റു. പ​വി​ഴ ദ്വീ​പു​ക​ള്‍ക്ക് (അ​ല്‍മ​ര്‍ജാ​ന്‍ ഐ​ല​ന്‍​ഡ്) സ​മീ​പം അ​റേ​ബ്യ​ന്‍ ക​ട​ലി​ലെ ഓ​ള​പ്പ​ര​പ്പു​ക​ളെ പ്ര​കാ​ശ​മാ​ന​മാ​ക്കി 10 മി​നി​റ്റ് ദൈ​ര്‍ഘ്യ​മേ​റി​യ ക​രി​മ​രു​ന്ന് പ്ര​യോ​ഗ​മാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന​ത്. നാ​ല് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലും 3.9 കി​ലോ​മീ​റ്റ​ര്‍ വീ​തി​യി​ലും 15,281 ഷെ​ല്ലു​ക​ളി​ലൂ​ടെ ആ​കാ​ശ​വും തീ​ര​വും വ​ര്‍ണാ​ഭ​മാ​ക്കി​യ വെ​ടി​ക്കെ​ട്ടി​ന് 8500 കി​ലോ ക​രി​മ​രു​ന്നാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വ​ര്‍ണ​ങ്ങ​ള്‍ക്ക് പു​റ​മെ വെ​ള്ള​ച്ചാ​ട്ട […]

Breaking News

error: Content is protected !!