റമദാന്‍ വ്രത കാലത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുത് -മുസ്‍ലിം ലീഗ്

കോഴിക്കോട്: റമദാന്‍ നോമ്ബു കാലത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് മുസ്‍ലിം ലീഗ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചു. ഗള്‍ഫ് മലയാളികള്‍ക്കും പ്രവാസി വോട്ടവകാശം വേണമെന്നും ഗള്‍ഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്നും മുസ്‍ലിം ലീഗ് വിമര്‍ശിച്ചു.

ഏപ്രില്‍, മേയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടിനിടയാക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രവര്‍ത്തനം കേരളത്തിലേക്കു മാറ്റാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ നിര്‍വാഹക സമിതി അംഗീകാരം നല്‍കി. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വരുന്ന വിവാദ നിയമങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും യോഗം പ്രഖ്യാപിച്ചു.

എന്‍.ആര്‍.സി നടപടി നിര്‍ത്തിവെക്കണമെന്നും ആസാമിലെ ജനങ്ങളെ പൗരന്മാരായി പരിഗണിക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. നോമ്ബ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരു പോലെ പ്രയാസമാകുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി യോഗത്തിന് ശേഷം പറഞ്ഞു.

Next Post

പാണത്തൂര്‍ ബസ് അപകടം; മരിച്ചവരുടെ എണ്ണം ഏഴായി

Sun Jan 3 , 2021
കാസര്‍കോട് : കാസര്‍കോട് പാണത്തൂര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി . കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ 49 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു . 56 പേരാണ് ബസ്സിലുണ്ടായിരുന്നത്. പാണത്തൂര്‍- സുള്ള്യ റോഡില്‍ പരിയാരത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു . ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത് . അര്‍ധമൂല സ്വദേശി നാരായണ […]

You May Like

Breaking News

error: Content is protected !!