യു.കെ വീണ്ടും ലോക്ക് ഡൗണിലേക്ക്; പുതിയ വൈറസിന് 70 ശതമാനത്തിലേറെ വ്യാപനശേഷി

യുകെ: വ്യാപനശേഷി ഏറെയുള്ള കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് യു.കെയിലാണ്. കോവിഡ് പ്രതിസന്ധി മറികടന്നുവെന്ന പ്രതീക്ഷയില്‍ പൊതുവിടങ്ങള്‍ സജീവമായി വരുമ്ബോഴായിരുന്നു ജനിതകമാറ്റം സംഭവിച്ച വൈറസ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പ്രധാനനഗരങ്ങള്‍ ഉള്‍പ്പെടെ പല മേഖലകളും വീണ്ടും ലോക്ഡൗണിലായി. രാജ്യം പൂര്‍ണമായി കോവിഡിന്‍റെ പിടിയിലായതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് സമ്മതിക്കേണ്ടി വന്നു.

ക്രിസ്മസ്-പുതുവത്സരാഘോഷത്തിന് തയാറെടുക്കുകയായിരുന്ന ബ്രിട്ടീഷ് ജനതക്ക് കനത്ത ആഘാതമായിരുന്നു കോവിഡിന്‍റെ പുതിയ വരവ്. നേരത്തേതിനെക്കാള്‍ വൈറസ് വ്യാപനം 70 ശതമാനം കൂടുതലാണ് ജനിതകമാറ്റം വന്ന വൈറസിനെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതോടെ, ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ യു.കെയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

സെപ്റ്റംബര്‍ 20ഓടെയാണ് തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും ലണ്ടനിലും വൈറസ് അതിവേഗം പടര്‍ന്നുതുടങ്ങിയത്. വിശദമായ ജനിതകഘടനാ പഠനത്തിലാണ് വ്യാപിക്കുന്നത് ജനിതകമാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തിയത്. ഒരുഘട്ടത്തിന് ശേഷം കുറഞ്ഞുവന്നിരുന്ന യു.കെയിലെ കോവിഡ് രോഗികളുടെ എണ്ണം അതോടെ വര്‍ധിക്കാന്‍ തുടങ്ങി.

നിലവില്‍ അരലക്ഷത്തിന് മുകളിലാണ് യു.കെയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. ആഗസ്റ്റ് ഒന്നിന് വെറും 761 രോഗികളായിരുന്നു പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ അവസാനം ഇത് പ്രതിദിനം പതിനായിരത്തില്‍ താഴെയായി. ജനുവരി രണ്ടിന് ഒറ്റദിവസം കൊണ്ട് 57,725 പേര്‍ക്കാണ് രോഗബാധ.

Next Post

ഖത്തര്‍ അമീറിനെ ആലിംഗനം ചെയ്തു സ്വീകരിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍; അറബ് ലോകത്ത് ചരിത്ര നിമിഷം

Tue Jan 5 , 2021
റിയാദ്: ആദ്യം കൈ കൊടുത്തു. തൊട്ടുപിന്നാലെ ഇരുകൈകളും നീട്ടി ആലിംഗനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള ആ ആശ്ലേഷത്തില്‍ അലിഞ്ഞില്ലാതായത് അറബ് ലോകത്തിനു മുകളില്‍ മൂന്നര വര്‍ഷമായി ഉറഞ്ഞു നിന്നിരുന്ന പ്രതിസന്ധിയുടെ കാര്‍മേഘം. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിക്കായി സൗദിയില്‍ വന്നിറങ്ങിയത്. ഖത്തര്‍ അമീറിന്റെ വരവോടെ മാത്രം 41-ാം ജിസിസി ഉച്ചകോടിയും അതിന് […]

You May Like

Breaking News

error: Content is protected !!