യുകെ: കോവിഡ് പ്രതിസന്ധി; ബ്രിട്ടീഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. ബ്രി​ട്ട​നി​ല്‍ തീ​വ്ര കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ഈ ​മാ​സം ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ അ​ദ്ദേ​ഹ​ത്തെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ചി​രു​ന്നു.

ബ്രിട്ടനില്‍ തീ​വ്ര കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നു പി​ന്നാ​ലെ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തോടടെ​യാ​ണ് ബോറിസിന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​വും റ​ദ്ദാ​ക്കി​യ​ത്. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ഫ്‌​പി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന​തി​ല്‍ അ​ദ്ദേ​ഹം ഖേ​ദം പ്ര​ക​ട​പി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്ന് നേരത്തെ റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. ബോ​റി​സി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് കൗ​ണ്‍​സി​ല്‍ ഓ​ഫ് ബ്രി​ട്ടി​ഷ് മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ഡോ. ​ച​ന്ദ് നാ​ഗ്പോ​ള്‍ സൂചിപ്പിച്ചിരുന്നു.

അ​ടു​ത്ത അ​ഞ്ച് ആ​ഴ്ച​യെ​ക്കു​റി​ച്ച്‌ ന​മു​ക്ക് ഇ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്. വൈ​റ​സി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ ദൈ​നം​ദി​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഭ​വി​ക്കു​ന്നു. ഈ ​തോ​തി​ലു​ള്ള അ​ണു​ബാ​ധ​യും വ്യാ​പ​ന​വും തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര സാ​ധ്യ​മ​ല്ലാ​യി​രി​ക്കാം- അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1993ല്‍ ​ജോ​ണ്‍ മേ​ജ​റാ​ണ് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത അ​വ​സാ​ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി.

Next Post

യു.കെ: ആത്മഹത്യാ പ്രവണത; ജൂലിയന്‍ അസാഞ്ചിനെ യു.എസിന് കൈമാറാന്‍ കഴിയില്ലെന്ന് യു.കെ കോടതി

Wed Jan 6 , 2021
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യു.എസിന് കൈമാറാന്‍ കഴിയില്ലെന്ന് യു.കെ കോടതി. അദ്ദേഹത്തിന്റെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് നിയമപരമായി അസാഞ്ചിനെ നാടുകടത്താന്‍ സാധിക്കില്ലെന്നാണ് ജില്ലാ ജഡ്ജ് വനേസ ബാരൈറ്റ്‌സറാണ് വിധി പറഞ്ഞത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ട രേഖകളുടെ പേരില്‍ ചാരവൃത്തി, ഹാക്കിങ് തുടങ്ങി 17 ഓളം കേസുകളായിരുന്നു അദ്ദേഹത്തിനെതിരേ അമേരിക്ക ചുമത്തിയിരുന്നത്.അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടിരുന്നെങ്കില്‍ ജൂലിയന്‍ അസാഞ്ചിന് 175 വര്‍ഷത്തെ തടവ് […]

You May Like

Breaking News

error: Content is protected !!