യു.കെ: ആത്മഹത്യാ പ്രവണത; ജൂലിയന്‍ അസാഞ്ചിനെ യു.എസിന് കൈമാറാന്‍ കഴിയില്ലെന്ന് യു.കെ കോടതി

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യു.എസിന് കൈമാറാന്‍ കഴിയില്ലെന്ന് യു.കെ കോടതി. അദ്ദേഹത്തിന്റെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് നിയമപരമായി അസാഞ്ചിനെ നാടുകടത്താന്‍ സാധിക്കില്ലെന്നാണ് ജില്ലാ ജഡ്ജ് വനേസ ബാരൈറ്റ്‌സറാണ് വിധി പറഞ്ഞത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ട രേഖകളുടെ പേരില്‍ ചാരവൃത്തി, ഹാക്കിങ് തുടങ്ങി 17 ഓളം കേസുകളായിരുന്നു അദ്ദേഹത്തിനെതിരേ അമേരിക്ക ചുമത്തിയിരുന്നത്.
അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടിരുന്നെങ്കില്‍ ജൂലിയന്‍ അസാഞ്ചിന് 175 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ.

രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരടക്കം, പന്ത്രണ്ടോളം ഇറാഖികളെ യു.എസ് സൈനിക അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചുകൊല്ലുന്നതിന്റെ 39 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു.

അമേരിക്കയ്ക്കു നേരെ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനം ഉയരാന്‍ ഈ വീഡിയോ കാരണമായി. അമേരിക്കയുടെ ഇറാഖ് അധിനിവേശവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യു.എസ് നടത്തുന്ന ഇടപെടലുകളും വിക്കിലീക്‌സ് പുറത്തുവിട്ട വീഡിയോയെ തുടര്‍ന്ന് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

അതേവര്‍ഷം ജൂലായില്‍ തന്നെ വിക്കിലീക്‌സും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പല അന്താരാഷ്ട്ര മാധ്യമങ്ങളും അഫ്ഗാനിസ്ഥാനിലെ യുദ്ധവുമായി ബന്ധപ്പെട്ട 90,000ത്തിലധികം യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചു.അമേരിക്കയ്ക്ക് ഈ വെളിപ്പെടുത്തലും വലിയ തിരിച്ചടിയായിരുന്നു.

ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട 3,91,832 രേഖകള്‍ വീണ്ടും പുറത്തുവിട്ടിരുന്നു. 2010 മുതല്‍ 2019 വരെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലായിരുന്നു അസാഞ്ചേ കഴിഞ്ഞിരുന്നത്. പിന്നീട് അറസ്റ്റിലാവുകയായിരുന്നു. അസാഞ്ചേയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ പ്രകടനം നടത്തിയിരുന്നു.

Next Post

ച​രി​ത്ര​മാ​യി 'അ​ൽ ഉ​ല' ക​രാ​ർ

Wed Jan 6 , 2021
ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്കും ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ്​ ത​മീം ബി​ന്‍ ഹ​മ​ദ്​ ആ​ല്‍​ഥാ​നി​ക്ക്​ ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു, ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​ട​ന്ന ഉ​ച്ച​കോ​ടി​യോ​ടെ​യാ​ണ്​ ഖ​ത്ത​റി​നെ​തി​രാ​യ സാ​ഹ​ച​ര്യം മാ​റി​ത്തു​ട​ങ്ങി​യ​ത്. ‘റി​യാ​ദി​ലെ ജി.​​സി.​​സി ഉ​​ച്ച​​കോ​​ടി​ക്ക്​ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ്​ ത​മീം ബി​ന്‍ ഹ​മ​ദ്​ ആ​ല്‍​ഥാ​നി​ക്ക്​ സൗ​ദി ഭ​​ര​​ണാ​​ധി​​കാ​​രി സ​​ല്‍​​മാ​​ന്‍ രാ​ജാ​വ്​ ക്ഷ​ണ​ക്ക​ത്ത​യ​ച്ചു’. 2018 അ​വ​സാ​നം ലോ​ക​മെ​മ്ബാ​ടു​മു​ള്ള ന​ന്മ​യും സ്​​നേ​ഹ​വും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ​ങ്കു​വെ​ച്ച സ​ന്തോ​ഷ​മാ​യി​രു​ന്നു ഇ​ത്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധം തു​ട​രു​ന്ന അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ സൗ​ദി​യു​ടെ […]

You May Like

Breaking News

error: Content is protected !!