അമേരിക്കയുടെ ‘കൊറോണക്കപ്പല്‍’ നാവികരുടെ നില അതീവ ഗുരുതരം

അമേരിക്കയുടെ വിമാന വാഹിനി യുദ്ധക്കപ്പലായ യു.എസ്‌.എസ്‌. തിയോഡര്‍ റൂസ്‌വെല്‍റ്റ്‌ ലെ നാവികര്‍ക്കിടയിലെ കൊറോണ ബാധ ഗുരുതരമായി തുടരുകയാണ്. 23 നാവികര്‍ക്ക് കൊറോണ ബാധയേറ്റിട്ടുണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഈ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. തങ്ങളെ കരയില്‍ ഇറങ്ങാന്‍ അനുവദിക്കണമെന്ന ക്യാപ്റ്റന്‍ ബ്രെറ്റ് ക്രോസിയര്‍ കേണപേക്ഷിച്ചിട്ടും യു.എസ്‌. നേവി നിരസിക്കുകയായിരുന്നു. ഗുവാമിലാണ് കപ്പല്‍ ഇപ്പോള്‍ നങ്കൂമടിച്ചിരിക്കുന്നത്‌ .

എന്നാല്‍, കൊറോണ മൂലം കൂട്ടമരണം നടന്നു കൊണ്ടിരിക്കുന്ന അമേരിക്കയില്‍ പോവുന്നതിനെക്കാള്‍, ഈ കപ്പലില്‍ ഐസോലെഷന്‍ ചെയ്യുകയാണ് നല്ലതെന്ന് നാവികര്‍ അടക്കം പറയുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ ഇറാക്ക്, അഫ്ഘാനിസ്ഥാന്‍ അധിനിവേശങ്ങളില്‍ സുപ്രധാന പങ്കു വഹിച്ചവരായിരുന്നു ഈ കപ്പലും അതിലെ നാവികരും. പതിനായിരക്കണക്കിനു നിരപരാധികളെയാണ് അമേരിക്കന്‍ സൈന്യം ഈ രണ്ടു യുദ്ധങ്ങളിലുമായി കൊന്നൊടുക്കിയത്. ഒരു കാലത്തെ അഹങ്കാരികളായ കൊലയാളിക്കൂട്ടത്തെ അദൃശ്യനായ മറ്റൊരു കൊലയാളി വൈറസ് വേട്ടയാടുമ്പോള്‍ ചരിത്രത്തിന്റെ കാവ്യ നീതിയായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

എന്നാല്‍ വൈറസ് ബാധയെക്കുറിച്ച് വൈറ്റ് ഹൗസിനെ അറിയിച്ച ക്യാപ്റ്റനെ അമേരിക്കന്‍ നേവി പിരിച്ചു വിട്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

Next Post

കോവിഡ് ഭേദമായവരുടെ നിരക്കില്‍ ലോകശരാശരിയെക്കാള്‍ കേരളം ഏറെ മുന്നില്‍

Fri Apr 10 , 2020
കോവിഡ്-19 രോഗവ്യാപനത്തിനെതിരേ കേരളത്തിന്റെ യുദ്ധം വിജയത്തിലേക്ക്. ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് നൂറുദിവസം പിന്നിടുമ്ബോള്‍, രോഗമുക്തരായവരുടെ എണ്ണത്തില്‍ ലോകശരാശരിയെക്കാള്‍ മുന്നിലെത്തി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27.17 ശതമാനംപേരും രോഗമുക്തരായി. രണ്ടാഘട്ടം രോഗംവന്ന് ഒരുമാസം പിന്നിടുമ്ബോള്‍ത്തന്നെ നാലിലൊന്ന് പേര്‍ക്കും രോഗം ഭേദമായെന്നത് ആരോഗ്യകേരളത്തിന് അഭിമാനമായി. ഭേദമായവരുടെ കണക്കില്‍ ലോകശരാശരി 22.2 ആണ്. ലോകത്താകെ 15,31,192 പേര്‍ക്കാണ് ഇതുവരെ (വ്യാഴാഴ്ച വൈകീട്ട് ആറുവരെ) രോഗംബാധിച്ചത്. 3,37,276 പേര്‍ക്ക് ഭേദമായി. ഇതില്‍ 23 ശതമാനവും […]

Breaking News

error: Content is protected !!