യു.കെ: ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു

ലണ്ടന്‍ : കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ യു.കെയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു . കോവിഡ് വ്യാപനം നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 20 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്ന് എംബസിയുടെ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. മുന്‍കരുതലിന്‍റെ ഭാഗമായി ഫെബ്രുവരി പകുതി വരെ രാജ്യത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നതായി യു.കെ ഭരണകൂടം ജനുവരി അഞ്ചിനാണ് പ്രഖ്യാപിച്ചത്.

രാജ്യത്തെ പ്രൈമറി, സെക്കണ്ടറി സ്കൂളുകളും കോളജുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയിരുന്നു.

കോവിഡ് പ്രതിസന്ധി മറികടന്നുവെന്ന പ്രതീക്ഷയില്‍ പൊതുവിടങ്ങള്‍ സജീവമായി വരുമ്ബോഴായിരുന്നു ജനിതകമാറ്റം സംഭവിച്ച വൈറസ് യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ പല മേഖലകളും ലോക്ഡൗണിലായി. ഇതിന് പിന്നാലെയാണ് രാജ്യത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Next Post

യുകെ: യുകെയിൽ ഓക്സ്ഫോർഡ് വാക്സിനേഷൻ ആരംഭിച്ചു !

Thu Jan 7 , 2021
ല​​​​​ണ്ട​​​​​ന്‍: ഓ​​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യും അ​​​​​സ്ട്രാ​​​​​സെ​​​​​നേ​​​​​ക്ക​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ന്‍ കു​​​​​ത്തി​​​​​വ​​​​​യ്പ് യു​​​​​കെ​​​​​യി​​​​​ല്‍ ആ​​​​​രം​​​​​ഭി​​​​​ച്ചു. ഓ​​​​​ക്സ്ഫ​​​​​ഡ് സ്വ​​​​​ദേ​​​​​ശി​​​​​യും വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യു​​​​​മാ​​​​​യ 82 കാ​​​​​ര​​​​​നാ​​​​​ണ് ആ​​​​​ദ്യ​ വാ​​​​​ക്സി​​​​​ന്‍ ന​​​​​ല്‍​​​​​കി​​യ​​ത്. ഓ​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ വ​​​​​ച്ചാ​​​​​ണ് ബ്രിയാന്‍ പി​​​​​ന്‍​​​​​ക​​​​​ര്‍​​​​​ക്കു വാ​​​​​ക്സി​​​​​ന്‍ ന​​​​​ല്‍​​​​​കി​​​​​യ​​​​​ത്. ഫൈ​​​​​സ​​​​​ര്‍-​​​​​ബ​​​​​യോ​​​​​ണ്‍​​​​​ടെ​​​​​ക് വാ​​​​​ക്സി​​​​​ന്‍ യു​​​​​കെ​​​​​യി​​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മു​​​​ത​​​​ല്‍ ന​​​​​ല്‍​​​​​കി​​​​​ത്തു​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. മെ​​​​​യി​​​​​ന്‍റ​​​​ന​​​​​സ് മാ​​​​​നേ​​​​​ജ​​​​​രായി വി​​​​ര​​​​മി​​​​ച്ച ബ്രിയാന്‍ പി​​​​​ന്‍​​​​​ക​​​​​ര്‍ ദീ​​​​​ര്‍​​​​​ഘ​​​​​കാ​​​​​ല​​​​​മാ​​​​​യി വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യും ഡ​​​​​യാ​​​​​ലി​​​​​സി​​​​​സി​​​​​നു വി​​​​​ധേ​​​​​യ​​​​നാ​​​​കു​​​​ന്ന​​​​​യാ​​​​​ളു​​​​​മാ​​​​​ണ്. 88 കാ​​​​ര​​​​നാ​​​​യ ശി​​​​ശു​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ന്‍ ഡോ. ​​​​​ആ​​​​​ന്‍​​​​​ഡ്രു പൊ​​​​​ള​​​​​റാ​​​​​ഡും പി​​​ന്‍​​​ക​​​ര്‍​​​ക്കു പി​​​ന്നാ​​​ലെ […]

Breaking News

error: Content is protected !!