
കോവിഡ് വ്യാപിച്ചത് മുതൽ യൂകെയിലെ മലയാളിയുടെ ആശങ്കകളും വിഷാദങ്ങളും ഒഴിവാക്കി ഒരു പുത്തൻ ഉണർവ് നല്കാൻ വേണ്ടി തുടങ്ങിയ ഒരു സൗഹൃദ സാഹിത്യ- രാഷ്ട്രീയ- സാംസ്കാരിക കൂട്ടായ്മയാണ് ‘കലുങ്ക്’. തികച്ചും നാട്ടിൻ പുറത്തെഅനൗപചാരിക ചർച്ചകളുടെ ഇടമായ കലുങ്ക് ആധുനിക ചർച്ചക്കുള്ള ഒരു ഇടമാക്കി മാറ്റിയിരിക്കുകയാണ് യൂകെയിലെ കലുങ്ക് മൂന്നാം ലോക്ക് ഡൌൺ കാലത്തു കലുങ്ക് വീണ്ടും ഓൺലൈൻ സൗഹൃദ കൂട്ടായ്മ ഒരുക്കുകയാണ്.
മലയാളിയുടെ പ്രിയങ്കരിയായ കവയത്രി സുഗതകുമാരിയുടെ അനുസ്മരണമാണ് ആദ്യത്തെ കൂട്ടായ്മ. ജനുവരി 9 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സംഗമം കഥാകൃത്ത് അശോകൻ ചെരുവിൽ (പുരോഗമന കലാ സാഹിത്യ സംഘം ) ഉത്ഘാടനം ചെയ്യും.
മഹാകവി ഒഎൻവിയുടെ ചെറുമകളും നർത്തകിയുമായ അമൃത ജയകൃഷ്ണൻ സുഗതകുമാരിയുമായുള്ള അനുഭവങ്ങൾ പങ്കു വെക്കും.
സംഗമത്തിൽ മണമ്പൂർ സുരേഷ് (കേരളകൗമുദി യൂറോപ്പ് ലേഖകൻ), ചിത്രകാരൻ ജോസ് പിന്ദ്യൻ, ബ്ലോഗ്ഗർ മുരളി മുകുന്ദൻ, പ്രാസംഗികൻ ജെക്കബ് കോയിപ്പള്ളി, സംഗീതജ്ഞൻ സാബു ജോസ്, എഴുത്തുകാരി മീര, അനി ഗോപിനാഥ്, ന്യൂ ഹാം കൗൺസിലർ സുഗതൻ തുടങ്ങിയവർ പങ്കെടുക്കും.