യുകെ: 30ല്‍ ഒരാള്‍ വീതം കൊവിഡ് ബാധിതര്‍; സ്ഥിതി നിയന്ത്രണാതീതമെന്ന് ലണ്ടന്‍ മേയര്‍ !

ലണ്ടന്‍: ലണ്ടനിലെ ആശുപത്രികളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ 27 ശതമാനം വര്‍ധിച്ചു. ലണ്ടനിലെ 30ല്‍ ഒരാള്‍ വീതം കൊവിഡ് ബാധിതരാണെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. വെന്റിലേറ്ററുകളുടെ എണ്ണം 42 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്നും സ്ഥിതി ഗുരുതരമാണെന്നും സാദിഖ് ഖാന്‍ പറഞ്ഞു.

വൈറസിന്റെ വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ അടുത്ത രണ്ട് ആഴ്ച്ചക്കുള്ളില്‍ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാനാവാത്ത അവസ്ഥ വരുമെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഒരു പ്രധാന സംഭവം പ്രഖ്യാപിക്കുകയാണ്, കാരണം ഈ വൈറസ് നമ്മുടെ നഗരത്തിന് ഭീഷണിയാണ്. പ്രതിസന്ധി ഘട്ടത്തിലാണ് നമ്മളിപ്പോള്‍. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ആരോഗ്യ മേഖല പരാജയപ്പെടുകയും കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്യും.’ മേയര്‍ പറഞ്ഞു.

Next Post

യുകെ: കോവിഡിന്റെ രണ്ടാം വരവിൽ ഞെട്ടി ബ്രിട്ടനും യൂറോപ്പും; വ്യാഴാഴ്ച യുകെയിൽ മരണ സംഖ്യ 1300ൽ അധികം !

Sat Jan 9 , 2021
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ഇന്ത്യയുള്‍പെടെ ലോക രാജ്യങ്ങള്‍ പതിവു ജീവിതം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നതിനിടെ ​േകാവിഡ്​-19​െന്‍റ രണ്ടാം വ്യാപനത്തില്‍ ഞെട്ടിവിറച്ച്‌​ യ​ൂറോപ്​. ചെറിയ ഇടവേളക്കു ശേഷമാണ്​ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്​. ഇതാക​ട്ടെ, ഏറ്റവും കൂടുതല്‍ പിടികൂടുന്നത്​ യൂറോപിലെ വിവിധ രാജ്യങ്ങളെ. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ മാര്‍ച്ച്‌​ വരെ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച യുകെയിൽ മരണ സംഖ്യ 1300ൽ അധികം മരണം റിപ്പോർട് ചെയ്തു. കൊറോണ വൈറസ് […]

You May Like

Breaking News

error: Content is protected !!