യുകെ: ബ്രിട്ടണില്‍നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍ !

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ ബ്രിട്ടണില്‍നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. യു.കെയില്‍നിന്ന് തിരിച്ചെത്തുന്നവരില്‍ കോവിഡ് പരിശോധനാ ഫലം പോസീറ്റീവ് ആകുന്നവരെ പ്രത്യേകം ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവര്‍ക്ക് പ്രത്യേക കേന്ദ്രത്തില്‍ ഏഴ് ദിവസം ക്വാറന്റീനിലും തുടര്‍ന്ന് ഏഴു ദിവസം വീട്ടില്‍ ക്വാറന്റീനിലും കഴിയണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനാണ് തിരിച്ചെത്തുവരെ കര്‍ശനമായ ക്വാറന്റീന്‍ നടപടികള്‍ക്ക് വിധേയരാക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.ഡല്‍ഹി നിവാസികളായ നാലു പേര്‍ക്കുകൂടി പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ഡല്‍ഹിയില്‍ 13 പേരെയാണ് പുതിയ തരം വൈറസ് ബാധിച്ചിരിക്കുന്നത്.

Next Post

യുകെ: 30ല്‍ ഒരാള്‍ വീതം കൊവിഡ് ബാധിതര്‍; സ്ഥിതി നിയന്ത്രണാതീതമെന്ന് ലണ്ടന്‍ മേയര്‍ !

Sat Jan 9 , 2021
ലണ്ടന്‍: ലണ്ടനിലെ ആശുപത്രികളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ 27 ശതമാനം വര്‍ധിച്ചു. ലണ്ടനിലെ 30ല്‍ ഒരാള്‍ വീതം കൊവിഡ് ബാധിതരാണെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. വെന്റിലേറ്ററുകളുടെ എണ്ണം 42 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്നും സ്ഥിതി ഗുരുതരമാണെന്നും സാദിഖ് ഖാന്‍ പറഞ്ഞു. വൈറസിന്റെ വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ അടുത്ത രണ്ട് ആഴ്ച്ചക്കുള്ളില്‍ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാനാവാത്ത അവസ്ഥ വരുമെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം […]

You May Like

Breaking News

error: Content is protected !!