ഓരോ മണിക്കൂറിലും 127 കോടി രൂപ! ഒന്നാം നമ്പര്‍ കോടീശ്വരനിലേക്കുള്ള ഇലന്‍ മസ്‌കിന്റെ യാത്രയിങ്ങനെ

ഒരു വര്‍ഷത്തിനുള്ളില്‍ മസ്‌കിന്റെ ആസ്തിയില്‍ 150 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്.

സാന്‍ഫ്രാന്‍സിസ്‌കോ: ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ കടത്തിവെട്ടി ലോകത്തെ അതിസമ്പന്ന പദവി കൈയടക്കിയിരിക്കുകയാണ് ടെസ്‌ല സിഇഒ ഇലന്‍ മസ്‌ക്. ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം മസ്‌കിന്റെ ആസ്തി 195 ബില്യണ്‍ ഡോളറാണ്. ഏകദേശം 14,23,500 കോടി ഇന്ത്യന്‍ രൂപ.

ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജെഫ് ബെസോസിന്റെ ആസ്തി 185 ബില്യണ്‍ ഡോളറാണ്. 2017 മുതല്‍ ആഗോള സമ്പന്നപ്പട്ടികയില്‍ ഒന്നാമനായിരുന്നു ബെസോസ്.

ആസ്തിയിലെ വര്‍ധനയ്‌ക്കൊപ്പം ടെസ്ലയുടെ ഓഹരി മൂല്യത്തിലും വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 743 ശതമാനത്തിന്റെ വര്‍ധനയാണ് ഓഹരിയില്‍ ഉണ്ടായത്.

ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല എന്നിവയുടെ മേധാവിയാണ് ഇലോണ്‍ മസ്‌ക്. 2021 മധ്യത്തോടെ ഇന്ത്യയില്‍ കാറുകള്‍ അവതരിപ്പിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.

700 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയ്ക്ക് ഉള്ളത്. അതായത് ടൊയോട്ട, ഫോക്‌സ് വാഗണ്‍, ഹ്യുണ്ടായ്, ഫോര്‍ഡ് എന്നിവയെല്ലാം ചേര്‍ന്നതിനെക്കാളും മൂല്യമുണ്ടെന്ന് അര്‍ത്ഥം.

Next Post

ട്രം​പ് അ​നു​കൂ​ലി​ക​ളു​ടെ അ​ക്ര​മ​സ​മ​ര​ത്തി​ല്‍ ഇ​ന്ത്യ​ൻ‌ പ​താ​ക വീ​ശി​യ​ത് മ​ല​യാ​ളി

Sat Jan 9 , 2021
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പാ​ര്‍​ല​മെ​ന്‍റാ​യ ക്യാ​പി​റ്റോ​ള്‍ മ​ന്ദി​ര​ത്തി​ന് നേ​രെ ട്രം​പ് അ​നു​കൂ​ലി​ക​ള്‍ ന​ട​ത്തി​യ ന​ടു​ക്ക​ത്തോ​ടെ​യാ​യി​രു​ന്നു ലോ​കം ക​ണ്ട​ത്. ട്രം​പ് അ​നു​കൂ​ലി​ക​ള്‍ ന​ട​ത്തി​യ അ​ക്ര​മ​ത്തി​നി​ടെ ഇ​ന്ത്യ​ന്‍ പ​താ​ക​യും ക​ണ്ടു. ഒ​രു മ​ല​യാ​ളി ആ​യി​രു​ന്നു ട്രം​പ് അ​നു​കൂ​ല പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ഇ​ന്ത്യ​ന്‍ പ​താ​ക വീ​ശി​യ​ത്. വി​ന്‍​സ​ന്‍റ് പാ​ല​ത്തി​ങ്ക​ല്‍ എ​ന്ന വൈ​റ്റി​ല ച​മ്ബ​ക്ക​ര സ്വ​ദേ​ശി​യാ​ണ് ഇ​ന്ത്യ​ന്‍ പ​താ​ക​യു​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത്. അ​ക്ര​മി​ക്കാ​ന​ല്ല, മാ​ന്യ​മാ​യ സ​മ​ര​ത്തി​നാ​ണ് പോ​യ​തെന്ന് വിന്‍‌സന്‍റ് പ്രതികരിച്ചു. പ​ത്തു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്ര​ക്ഷോ​ഭ​ത്തി​നി​ടെ 50ഓ​ളം […]

Breaking News

error: Content is protected !!