യുകെ: കോവിഡിന്റെ രണ്ടാം വരവിൽ ഞെട്ടി ബ്രിട്ടനും യൂറോപ്പും; വ്യാഴാഴ്ച യുകെയിൽ മരണ സംഖ്യ 1300ൽ അധികം !

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ഇന്ത്യയുള്‍പെടെ ലോക രാജ്യങ്ങള്‍ പതിവു ജീവിതം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നതിനിടെ ​േകാവിഡ്​-19​െന്‍റ രണ്ടാം വ്യാപനത്തില്‍ ഞെട്ടിവിറച്ച്‌​ യ​ൂറോപ്​. ചെറിയ ഇടവേളക്കു ശേഷമാണ്​ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്​. ഇതാക​ട്ടെ, ഏറ്റവും കൂടുതല്‍ പിടികൂടുന്നത്​ യൂറോപിലെ വിവിധ രാജ്യങ്ങളെ.

ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ മാര്‍ച്ച്‌​ വരെ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച യുകെയിൽ മരണ സംഖ്യ 1300ൽ അധികം മരണം റിപ്പോർട് ചെയ്തു. കൊറോണ വൈറസ് ആക്രമണം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.

യുകെക്ക് പുറമെ കോവിഡ് മഹാമാരി യൂറോപി​നെയും പ്രതിസന്ധിയുടെ മുനമ്പില്‍ നിര്‍ത്തുകയാണെന്ന്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നല്‍കുന്നു. വാക്​സിന്‍ എത്തിയത്​ കോവിഡ്​ പ്രതിരോധത്തിന്​ പുതുവഴി തുറ​െന്നങ്കിലും യൂറോപ്യന്‍ മേഖലയിലെ 53 രാജ്യങ്ങളില്‍ പകുതിയിലും വൈറസി​െന്‍റ വ്യാപനത്തിന്​ വേഗം കൂടുതലാണ്​. ലക്ഷത്തില്‍ 150 പേരിലേറെയാണ്​ ഇവിടങ്ങളില്‍ വ്യാപനമെന്നത്​ ആശങ്കപ്പെടുത്തുന്നതാണെന്ന്​ ഡബ്ല്യൂ.എച്ച്‌​.ഒ യൂറോപ്​ മേഖല ഡയറക്​ടര്‍ ഹാന്‍സ്​ ക്ലുഗ്​ പറയുന്നു. 22 രാജ്യങ്ങളിലാണ്​ വൈറസി​െന്‍റ പുതിയ മാരക വകഭേദം പടര്‍ന്നുപിടിക്കുന്നത്​. കഴിഞ്ഞ നവംബറില്‍ ആദ്യമായി തിരിച്ചറിഞ്ഞ പുതിയ വകഭേദം ഏറ്റവും എളുപ്പം നാശം വിതക്കുന്നത്​ ബ്രിട്ടനിലാണ്​.

2020ല്‍ യൂറോപില്‍ കോവിഡ്​ ബാധിച്ച്‌​ മൊത്തം മരണസംഖ്യ ആറു ലക്ഷത്തോളമാണ്​. യു.കെ, റഷ്യ, ഇറ്റലി, ഫ്രാന്‍സ്​, സ്​പെയിന്‍ എന്നിവയിലൊക്കെയും അരലക്ഷത്തിനു മേലെയാണ്​ മരണം. ബ്രിട്ടന്‍, സ്​പെയിന്‍, ഫ്രാന്‍സ്​ എന്നിവയാണ്​ ഇതില്‍ മുന്നിലുള്ളത്​. മുക്കാല്‍ ലക്ഷ​ത്തില്‍ കൂടുതലോ അതിനരികെയോ പേര്‍ ഇവിടങ്ങളില്‍ കോവിഡ്​ ബാധയെ തുടര്‍ന്ന്​ ഇവിടങ്ങളില്‍ മരിച്ചിട്ടുണ്ട്​.

Next Post

രണ്ടു പേരെ ഒരു പന്തലില്‍ വച്ച് മിന്നുകെട്ടി യുവാവ്; വീഡിയോ വൈറല്‍

Sat Jan 9 , 2021
റായ്പൂര്‍: രണ്ട് യുവതികളെ ഒരുമിച്ച്, ഒരേ ദിവസം, ഒരേ പന്തലില്‍ വച്ച് വിവാഹം ചെയ്ത് യുവാവ്. ഛത്തീസ്ഗഢിലെ ബസ്തറിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ഹസിന, സുന്ദരി എന്നീ രണ്ടു യുവതികളെ വിവാഹം ചെയ്താണ് ചന്തു മൗര്യ എന്ന യുവാവ് വൈറലായത്. രണ്ടു പേരെയും തനിക്ക് ഇഷ്ടമാണെന്നും അവര്‍ക്ക് തിരിച്ചും അതുപോലെയാണെന്നും അതിനാലാണ് ഇരുവരെയും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും യുവാവ് പറയുന്നു. ‘രണ്ട് പേരെയും എനിക്ക് ഇഷ്ടമായിരുന്നു. അവര്‍ക്കും എന്നെ […]

You May Like

Breaking News

error: Content is protected !!