വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ യു.​എ.​ഇ​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ സൗ​ദി യാ​ത്ര​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍​ക്ക് തു​ണ​യാ​യി കെ.​എം.​സി.​സി

അ​ജ്മാ​ന്‍: വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ച​തോ​ടെ യു.​എ.​ഇ​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ സൗ​ദി യാ​ത്ര​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍​ക്ക് തു​ണ​യാ​യി കെ.​എം.​സി.​സി. നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് ത​ങ്ങ​ള്‍ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ത്തേ​ക്ക് നേ​രി​ട്ട് പോ​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ യു.​എ.​ഇ വ​ഴി യാ​ത്ര ചെ​യ്യാ​ന്‍ എ​ത്തി​യി​രു​ന്ന​ത്.

ജ​നി​ത​ക​മാ​റ്റം വ​ന്ന കോ​വി​ഡ് ഭീ​തി​മൂ​ലം സൗ​ദി, കു​വൈ​ത്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ രാ​ജ്യാ​തി​ര്‍ത്തി​ക​ള്‍ അ​ട​ച്ച​തോ​ടെ നി​ര​വ​ധി​പേ​ര്‍ യു.​എ.​ഇ​യി​ല്‍ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു. ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പാ​ക്കേ​ജ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​രി​ല്‍ അ​ധി​ക​വും യാ​ത്ര​ക്ക് ഒ​രു​ങ്ങി​യ​ത്.

നാ​ട്ടി​ല്‍നി​ന്ന് ഒ​ഴി​ഞ്ഞ കീ​ശ​യു​മാ​യി വ​ന്നു​പെ​ട്ട​വ​ര്‍ക്ക് ഏ​ജ​ന്‍സി​ക​ള്‍ ന​ല്‍കി​യി​രു​ന്ന പാ​ക്കേ​ജ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ പ​ല​രും ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നും പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ജ്മാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ കെ​ട്ടി​ട​മെ​ടു​ത്ത് ഇ​വ​ര്‍ക്ക് ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

പ്ര​തി​സ​ന്ധി​ക്ക് അ​യ​വ് വ​ന്ന​തോ​ടെ ആ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തി​രി​ക്കാ​ന്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ വ​ന്‍ വ​ര്‍​ധ​ന വ​ന്ന​തോ​ടെ വീ​ണ്ടും ഈ ​പ്ര​വാ​സി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

ഇ​ത്ത​ര​ക്കാ​രെ ആ ​രാ​ജ്യ​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​നാ​യി കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ദി​യി​ലേ​ക്ക് ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ റി​യാ​ദി​ലേ​ക്കും ദ​മ്മാ​മി​ലേ​ക്കു​മു​ള്ള ആ​ളു​ക​ള്‍ക്കാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ഇ​വ​രെ​യും വ​ഹി​ച്ച്‌​ വ്യാ​ഴാ​ഴ്ച രാ​തി പു​റ​പ്പെ​ട്ട ബ​സ് വെ​ള്ളി​യാ​ഴ്ച സൗ​ദി​യി​ലെ​ത്തി.

കെ.​എം.​സി.​സി​യു​ടെ താ​ല്‍ക്കാ​ലി​ക താ​മ​സ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന പ്ര​വാ​സി​ക​ള്‍ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ബ​സ് യാ​ത്ര​ക്കു​ള്ള അ​വ​സ​രം ന​ല്‍കി​യ​ത്. യാ​ത്ര​ക്ക് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍ക്ക് പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്ബു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ​മാ​യി കെ.​എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​ക്കി​യി​രു​ന്നു.

ഏ​ഴ്​ ബ​സു​ക​ളാ​ണ് കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ര്‍ക്കാ​ണ് കെ.​എം.​സി.​സി​യു​ടെ സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. സൗ​ക​ര്യം ല​ഭി​ച്ച സ​ഹ​ക​ര​ണ​ത്തി​ന് എ​ന്നും ന​ന്ദി​യു​ണ്ടാ​യി​രി​ക്കു​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ്ര​തി​ക​രി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ക്ക് അ​ജ്മാ​ന്‍ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍​റ് സൂ​പ്പി പാ​തി​ര​പ്പ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡ്‌ സൗ​ക​ര്യം ഒ​രു​ക്കി​യും നേ​ര​ത്തെ മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ വേ​ണ്ടി യു.​എ.​ഇ​യി​ല്‍ എ​ത്തി കു​ടു​ങ്ങി​പ്പോ​യ​വ​ര്‍ക്ക് പ​ര​മാ​വ​ധി സ​ഹാ​യം ഒ​രു​ക്കു​മെ​ന്ന് സൂ​പ്പി പാ​തി​ര​പ്പ​റ്റ പ​റ​ഞ്ഞു.

Next Post

ഹൃദയാഘാതത്തിനൊപ്പം കൊവിഡ് ബാധയും; കെ എം ഷാജി എം എൽ എയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

Sat Jan 9 , 2021
കോഴിക്കോട്: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. പിന്നാലെ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിട്ടുണ്ട്. എംഎല്‍എയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റിവായിത്. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് […]

You May Like

Breaking News

error: Content is protected !!