
വാഷിങ്ടണ്‍: മുന്നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ രണ്ട് വിമാന ദുരന്തങ്ങളില്‍ യു.എസ് വിമാന നിര്‍മാണ കമ്പനി ഭീമന് ബോയിങ്ങിന് 250 കോടി ഡോളര്‍ (ഏകദേശം 18,343.50 കോടി രൂപ) പിഴയിട്ട് യു.എസ് നീതിന്യായ വകുപ്പ്. 2019 മാര്‍ച്ചില്‍ ഇന്തോനേഷ്യയിലും എത്യോപ്യയിലും ബോയിങ് 737 മാക്സ് വിമാനാപകടങ്ങളില്‍ 346 േപരാണ് മരിച്ചത്.
അപകടങ്ങളെ തുടര്‍ന്ന് ലോകവ്യാപകമായി 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. സംഭവം അന്വേഷിച്ച യു.എസ് കോണ്‍ഗ്രസ് സമിതി ബോയിങ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വസ്തുതകള്‍ മറച്ചുവെച്ചാണ് ലാഭക്കൊതിയന്മാരായ ജീവനക്കാര്‍ വിമാനങ്ങള്‍ വില്പന നടത്തുന്നതെന്ന് യു.എസ് വ്യോമയാന ഉേദ്യാഗസ്ഥന് ഡേവിഡ് ബേണ്‍സ് കുറ്റപ്പെടുത്തി.
പറക്കുന്ന ശവപ്പെട്ടികളാണ് വില്പന നടത്തുന്നതെന്ന് യു.എസ് കോണ്‍ഗ്രസ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്തല് ആരോപിച്ചു.