യുകെ: ബ്രിട്ടനില്‍ കോവിഡ് മരണം 80,000ത്തിനു മുകളിലെത്തി; 59,937 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ബ്രിട്ടന്‍: ബ്രിട്ടനില്‍ കോവിഡ് മരണം 80,000ത്തിനു മുകളിലെത്തി. 59,937 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വാക്‌സിന്‍ വിതരണവും പുരോഗമിക്കുകയാണ്. പതിനഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് ഇതിനോടകം കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കി.

എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. കുടുംബ ഡോക്ടറാണ് ഇരുവര്‍ക്കും വാക്‌സിന്‍ നല്‍കിയത്. ബ്രിട്ടനില്‍ ഏറ്റവും അധികം ആളുകള്‍ രോഗികളാകുന്നത് ലണ്ടനിലാണ്. ഇവിടെ മരണ സംഖ്യയും കൂടുതലാണ്.

Next Post

വീടുകള്‍ക്ക് പൂശാന്‍ ചാണക പെയിന്റ്, പുതിയ ഉത്പന്നവുമായി കേന്ദ്രസ്ഥാപനം; നിതിന്‍ ഗഡ്കരി പുറത്തിറക്കും

Mon Jan 11 , 2021
ന്യൂഡല്‍ഹി: പശുവിന്‍ ചാണകം പ്രധാന ഘടകമാക്കി നിര്‍മിച്ച പുതിയ പെയിന്‍്റ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം. ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷന്‍ പുറത്തിറക്കുന്ന പെയിന്റ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് അവതരിപ്പിക്കുന്നത്. “ഖാദി പ്രകൃതിക് പെയിന്‍്റ്” എന്ന വിശേഷണത്തോടെയാണ് പുതിയ “വേദിക് പെയിന്‍്റ്” പുറത്തിറക്കുന്നത്. പരിസ്ഥിതി സൗഹൃദമാണെന്ന് അവകാശപ്പെടുന്ന ഈ പെയിന്റിലെ പ്രധാന ഘടകം ചാണകമാണ്. ഡിസ്റ്റംബര്‍ രൂപത്തിലും പ്ലാസ്റ്റിക് ഇമല്‍ഷനായും രണ്ട് തരത്തില്‍ ഇവ ലഭ്യമാകും. ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ് മെയ്ഡ് […]

Breaking News

error: Content is protected !!