യുകെ: ഉയ്ഗൂർ വംശഹത്യ; ചൈനീസ് വസ്ത്രങ്ങള്‍ ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട് !

ലണ്ടന്‍: ഉയ്ഗൂർ മുസ്‌ലിംകള്‍ക്കെതിരെ ചൈന നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച്‌ ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ നിന്നുള്ള പരുത്തി വസ്ത്രള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സിന്‍ജിയാങ്ങില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടിയെടുക്കാനുള്ള ആഹ്വാനത്തില്‍ ഒപ്പിട്ട ആദ്യത്തെ കമ്ബനിയായി മാര്‍ക് ആന്റ് സ്‌പെന്‍സര്‍ മാറി.

‘വിതരണ ശൃംഖല സുസ്ഥിരവും ധാര്‍മ്മികവുമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള കമ്ബനിയുടെ ദീര്‍ഘകാല തീരുമാനത്തിന് അനുസൃതമായാണ് ഇതെന്നും’ തൊഴിലാളികളെ മാന്യമായി പരിഗണിക്കുന്ന സ്ഥാപനം മനുഷ്യാവകാശങ്ങളെ മാനിക്കുന്നതായും പുതിയ തീരുമാനത്തെ കുറിച്ച്‌ മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍ പറഞ്ഞു.

ആഗോള പരുത്തി വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ചൈനയുടെ 80 ശതമാനം പരുത്തിയും സിന്‍ജിയാങിലെ വൈഗൂര്‍ മേഖലയിലാണ് കൃഷി ചെയ്യുന്നത്. ഇത് ആഗോള ഉല്‍പാദനത്തിന്റെ 20 ശതമാനമാണ്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങില്‍ വൈഗൂര്‍ മുസ് ലിംകള്‍ക്കെതിരെയുള്ള വംശഹത്യ ആവര്‍ത്തിക്കപ്പെടുകയാണ്. ലക്ഷക്കണക്കിനു പേര്‍ ഇപ്പോഴും അനധികൃത തടങ്കല്‍പ്പാളയത്തിലാണുള്ളത്.

വൈഗൂര്‍ മുസ്‌ലികള്‍ക്കെതിരില്‍ ചൈന തുടരുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച്‌ യുഎസ് കമ്ബനിയായ ബാഡ്ജര്‍ സ്‌പോര്‍ട്‌സ് വെയര്‍ ചൈനീസ് വസ്ത്ര കമ്ബനിയായ ഹെറ്റിയന്‍ ടൈഡയില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തുമെന്ന് രണ്ട് വര്‍ഷം മുമ്ബ്, പ്രഖ്യാപിച്ചിരുന്നു. ടെലികോം ഭീമനായ ഹുവാവെയുമായുള്ള പങ്കാളിത്തം ഉടന്‍ അവസാനിപ്പിക്കുമെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ താരം അന്റോയ്ന്‍ ഗ്രിസ്മാന്‍ പ്രഖ്യാപിച്ചു.

Next Post

സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ക്ക് പകരം സൈനിക വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി; രാജ്യത്തെ ഒറ്റുകൊടുത്ത് രാജസ്ഥാന്‍ സ്വദേശി

Tue Jan 12 , 2021
പാകിസ്ഥാന്‌ വേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാന്‍ സ്വദേശിയെ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അറസ്റ്റ് ചെയ്തു. ജയ്സാല്‍മീര്‍ സ്വദേശിയായ സത്യനാരായണ്‍ പലിവാളിനെ(42)യാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. സ്‌ത്രീകളുടെ നഗ്നചിത്രങ്ങള്‍ക്കും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കും വേണ്ടി ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവച്ചതായി പൊലീസ് പറഞ്ഞു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്‍റുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായും സൈനിക വിവരങ്ങള്‍ പങ്കുവച്ചതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങുകയായിരുന്നു ഇയാള്‍. അതിര്‍ത്തിയിലെ […]

Breaking News

error: Content is protected !!