
ജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതംചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇറാനിയന്‍ പിന്തുണയുള്ള ഹൂതികളുടെ പ്രവര്‍ത്തനങ്ങള്‍ അതിരുകടന്നതാണ്. അത് ഉയര്‍ത്തുന്ന അപകടവും ഭീഷണിയും കണക്കിലെടുത്താണ് അമേരിക്കയുടെ തീരുമാനം.
അതോടൊപ്പം യമന്‍ ജനതയുടെ മാനുഷിക സ്ഥിതി മോശമാക്കുന്നതിനും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ലോക സമ്ബദ്വ്യവസ്ഥക്കും നിരന്തര ഭീഷണിയായി തുടരുന്നതിലുമാണ്.
ഹൂതികളുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ തീരുമാനം കാരണമാകുമെന്ന് വിദേശ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. ഹൂതികളുടെ അപകടത്തെ നിര്‍വീര്യമാക്കും. തീവ്രവാദ സംഘടനക്ക് ധനസഹായം, മിസൈലുകള്‍, ഡ്രോണുകള്‍, ആയുധനങ്ങള്‍ എന്നിവ നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഇത് സഹായിക്കും.
യമന്‍ ജനതയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും അന്താരാഷ്ട്ര കപ്പല്‍ സര്‍വിസിനെയും അയല്‍രാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും അവസാനിപ്പിക്കാനും സഹായിക്കുന്നതാണ്. യമനിലെ നിലവിലെ രാഷ്ട്രീയ ശ്രമങ്ങളുടെയും വിജയത്തിന് ഇടയാക്കും.
ഹൂതി നേതാക്കളെ ചര്‍ച്ചയിലേക്ക് ഗൗരവമായി മടങ്ങാന്‍ തീരുമാനം നിര്ബന്ധിതാരാക്കും. യമന്‍ പ്രതിസന്ധി അവസാനിപ്പിക്കാനും രാഷ്ട്രീയ പരിഹാരത്തിലെത്താനും യു.എന്‍ പ്രതിനിധി മാര്ട്ടിന് ഗ്രിഫ്റ്റ്സിെന്റ എല്ലാ ശ്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.