
ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ ഫെബ്രുവരി അഞ്ചിന്ദോഹ: ഇത്തവണത്തെ ‘ഗള്‍ഫ്മാധ്യമം ഖത്തര്‍ റണ്‍ 2021’ ഫെബ്രുവരി അഞ്ചിന് േദാഹ ആസ്പെയര് പാര്‍ക്കില്‍ നടക്കും. നല്ല ആരോഗ്യത്തിലേക്ക് എന്ന ആശയവുമായാണ് ഇത്തവണയും ഖത്തര്‍ റണ്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അല്‍ബിദ പാര്‍ക്കില്‍ നടന്ന പരിപാടി വന്‍വിജയമായിരുന്നു.
വിവിധ രാജ്യങ്ങളിലെ ആയിരത്തോളം പേരാണ് പങ്കെടുത്തത്. ഇത്തവണ ഫെബ്രുവരി അഞ്ചിന് രാവിലെ 6.30നാണ് പരിപാടി തുടങ്ങുക. പത്ത് കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍, മൂന്ന് കിലോമീറ്റര്‍ വിഭാഗങ്ങളിലായാണ് മത്സരം.
പത്ത് കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍ വിഭാഗത്തില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെയാണ് മത്സരം. 110 റിയാല്‍ ആണ് രജിസ്ട്രേഷന് ഫീസ്. ജൂനിയര്‍ വിഭാഗത്തില്‍ മൂന്നുകിലോമീറ്ററിലാണ് മത്സരം. 55 റിയാലാണ് ഫീസ്. ഏഴു വയസ്സുമുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം.
ഏഴു മുതല്‍ പത്തു വയസ്സുവരെയുള്ളവര്‍ക്ക് ൈപ്രമറി വിഭാഗത്തിലും 11 വയസ്സുമുതല്‍ 15 വയസ്സുവരെയുള്ളവര്‍ സെക്കന്‍ഡറി വിഭാഗത്തിലുമാണ് മത്സരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
http://z adventures.org/gulfmadhyamamqatarrun.html എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 55373946, 66742974. ഖത്തര്‍ റണിെന്റ ലോഗോ പ്രകാശനം ബുധനാഴ്ച നടക്കും.