
ജിസാൻ : സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ശ്രദ്ധേയമായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാൻ ഘടകം പുതിയ ടേമിലേക്കുള്ള മെമ്പര്‍ഷിപ് ക്യാംപയിന് തുടക്കം കുറിച്ചു. ശാക്തീകരണത്തിനായി ഒന്നിക്കുക എന്ന ശീര്‍ഷകത്തില്‍ സൗദി ദേശീയ തലത്തില്‍ പ്രഖ്യാപിച്ച ക്യാംപയിന്റെ ഭാഗമായാണ് രണ്ടു മാസം നീണ്ടു നില്ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാംപയിന് ജിസാനിലും ആരംഭിച്ചത്.
ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ നാടിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും, നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകുകയും ചെയ്യുക, പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളെ എകീകരിക്കുക എന്നി പ്രവര്‍ത്തനങ്ങള്‍ക്കാണ് സോഷ്യല്‍ ഫോറം മുന്‍ഗണന നല്‍കുന്നത്. സാമൂഹിക ജനാധിപത്യത്തിലൂന്നി ശാക്തീകരണത്തിലൂടെ അരികുവത്കരിക്കപ്പെട്ട പൗരന്മാരുടെ ഉന്നമനം ലക്ഷ്യമിടുന്ന ഈ കൂട്ടായ്മലേക്ക് വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികളെ ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി അവസാനം വരെ നീണ്ടു നില്ക്കുന്ന ക്യാംപയിന് കാലഘട്ടത്തില്‍ അംഗങ്ങളാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സോഷ്യല്‍ ഫോറം അസീർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര സാമൂഹിക ജനാധിപത്യം എന്ന വിഷയം അവതരിപ്പിച്ചു, മലീമസമായ രാഷട്രീയരംഗം കണ്ട് മാറി നിൽക്കേണ്ടവരല്ല യഥാർത്ഥ ജനാധിപത്യ വിശ്വാസികളെന്നും കൊള്ളക്കാരിൽ നിന്നും അക്രമികളിൽ നിന്നും രാഷ്ട്രത്തെയും രാഷ്ട്രീയത്തേയും രക്ഷിച്ചെടുക്കാൻ നല്ല വരായ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുസ്തഫ ആറ്റൂർ , പബ്ളിക് റിലേഷൻ ഇൻ ചാർജ് മുഹമ്മദലി എടക്കര എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു .ബ്ലോക്ക് പ്രസിഡണ്ട് ഷൗക്കത്ത് കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ഷഫീഖ് മൂന്നിയൂർ, ആസാദ് മൂന്നിയൂർ എന്നിവർ സംസാരിച്ചു. റിഷാദ് പരപ്പനങ്ങാടി സ്വാഗതവും റസാക്ക് വാളക്കുളം നന്ദിയും പറഞ്ഞു.