ദോഹ: കോ​വി​ഡ്​ വാ​ക്​​സി​ന്‍ ര​ണ്ടാം ഡോ​സ്​ വി​ത​ര​ണം തു​ട​ങ്ങി; ചി​ല​വി​ഭാ​ഗ​ങ്ങ​ളെ കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി എ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ദോ​ഹ: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ര​ണ്ടാം ഡോ​സ്​ വി​ത​ര​ണം തു​ട​ങ്ങി. നേ​ര​ത്തേ കു​ത്തി​വെ​പ്പ്​ തു​ട​ങ്ങി​യ ഡി​സം​ബ​ര്‍ 23ന്​ ​ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ര്‍​ക്കാ​ണ്​ 21 ദി​വ​സം ക​ഴി​ഞ്ഞ ഇ​ന്ന​ലെ മു​ത​ല്‍ ര​ണ്ടാം ഡോ​സ്​ ന​ല്‍​കാ​ന്‍ തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ച്ച ആ​ദ്യ​പ്ര​വാ​സി​യാ​യ 88കാ​ര​നാ​യ സി​റി​യ​ന്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഫ്ര​സാ​ത്​ 21 ദി​വ​സ​ത്തി​ന്​ ​േശ​ഷം ഇ​ന്ന​ലെ ര​ണ്ടാ​മ​െ​ത്ത ഡോ​സും സ്വീ​ക​രി​ച്ചു. ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി മു​ന്‍​പ്ര​സി​ഡ​ന്‍​റ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍​കു​ബൈ​സി​യും ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 70 വ​യ​സ്സും അ​തി​നു​മു​ക​ളി​ലു​മു​ള്ള​വ​ര്‍, ദീ​ര്‍​ഘ​കാ​ല രോ​ഗ​മു​ള്ള​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ്​ കോ​വി​ഡ്​ കു​ത്തി​വെ​പ്പ്​ ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട്​ 65 വ​യ​സ്സും അ​തി​നു​മു​ക​ളി​ലു​മു​ള്ള​വ​ര്‍​ക്കും കു​ത്തി​വെ​പ്പ്​ ന​ല്‍​കാ​​ന്‍ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം തീ​രു​മ​നി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തി​വെ​പ്പി​െന്‍റ ആ​ദ്യ​ഘ​ട്ടം ജ​നു​വ​രി 31ന്​ ​അ​വ​സാ​നി​ക്കും. മൊ​ഡേ​ണ വാ​ക്​​സി​നും ഉ​ട​ന്‍​ത​ന്നെ രാ​ജ്യ​ത്ത്​ എ​ത്തു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ​മാ​യാ​ണ്​ കു​ത്തി​വെ​പ്പ്. ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി അ​ല്‍​വാ​ബ്​ ഹെ​ല്‍​ത്ത്​​ സെന്‍റ​ര്‍, അ​ല്‍ ​ഖോ​ര്‍ ഹെ​ല്‍​ത്ത്​​ സെന്‍റ​ര്‍, അ​ല്‍​വ​ജ്​​ബ, ലി​ബൈ​ബ്, അ​ല്‍ റു​വൈ​സ്, ഉം​സ​ലാ​ല്‍, റൗ​ദ​ത്​ അ​ല്‍ ഖെ​യ്​​ല്‍, അ​ല്‍ തു​മാ​മ, മു​ഐ​ദ​ര്‍ എ​ന്നീ ഏ​ഴ്​ ഹെ​ല്‍​ത്ത്​ ​സെന്‍റ​റു​ക​ളി​ലാ​ണ്​ കോ​വി​ഡ്​ കു​ത്തി​വെ​പ്പ്​ സൗ​ക​ര്യ​മു​ള്ള​ത്.

മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്ള​വ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന്​ അ​റി​യി​പ്പ്​ വ​ന്ന​തി​നു​ശേ​ഷം നേ​രി​ട്ട്​ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി കു​ത്തി​വെ​പ്പ്​ എ​ടു​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ഇ​വ​രി​ല്‍ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​യി അ​റി​യി​പ്പ്​ ല​ഭി​ക്കാ​ത്ത​വ​ര്‍ 40277077 എ​ന്ന ഹോ​ട്ട്​​ലൈ​ന്‍ ന​മ്ബ​റി​ല്‍ അ​പ്പോ​യി​ന്‍​റ്​​മെന്‍റി​നാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ല്‍ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത മ​റ്റു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്നി​ല്ല. അ​ത്ത​ര​ക്കാ​ര്‍ ത​ങ്ങ​ളു​െ​ട അ​വ​സ​രം വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണം.

ഫൈ​സ​ര്‍ ബ​യോ​ന്‍​ടെ​ക്, മൊ​ഡേ​ണ ക​മ്ബ​നി​ക​ളു​മാ​യാ​ണ്​ വാ​ക്​​സി​നാ​യി മ​ന്ത്രാ​ല​യം ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. നി​ല​വി​ല്‍ ഫൈ​സ​ര്‍ ബ​യോ​ന്‍​ടെ​ക്​ വാ​ക്​​സി​നാ​ണ്​ രാ​ജ്യ​ത്ത്​ ന​ല്‍​കു​ന്ന​ത്. ആ​ദ്യ ഷോ​ട്ട്​ (ഇ​ന്‍​ജ​ക്​​ഷ​ന്‍) ന​ല്‍​കി​യ​തി​ന്​ ശേ​ഷം 21 ദി​വ​സം ക​ഴി​ഞ്ഞ​തി​നു​ ശേ​ഷം മാ​ത്ര​മേ കോ​വി​ഡ്​ വാ​ക്​​സി​െന്‍റ ര​ണ്ടാ​മ​ത്തെ ഷോ​ട്ട്​ ഒ​രാ​ള്‍​ക്ക്​ ന​ല്‍​കൂ. ര​ണ്ടാ​മ​ത്തെ ഷോ​ട്ട്​​ ന​ല്‍​കു​ന്ന ദി​വ​സം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ബു​ക്ക്​ ചെ​യ്യും. ഈ ​തീ​യ​തി ഓ​ര്‍​ത്തു​വെ​ച്ച്‌​ മു​ട​ക്കം വ​രാ​തെ ത​ന്നെ ര​ണ്ടാ​മ​ത്തെ ഷോ​ട്ടി​ന്​ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ എ​ത്തി വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്​ സു​പ്ര​ധാ​ന​മാ​യ കാ​ര്യ​മാ​ണ്. ഇ​തി​ല്‍ വീ​ഴ്​​ച​വ​ന്നാ​ല്‍ വാ​ക്​​സി​െന്‍റ ഫ​ല​പ്രാ​പ്​​തി​യെ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

വാ​ക്​​സി​െന്‍റ ര​ണ്ടാ​മ​ത്​ ഡോ​സ്​ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം ഏ​ക​ദേ​ശം ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞാ​ണ്​ വൈ​റ​സി​ല്‍​നി​ന്ന്​ പൂ​ര്‍​ണ​മാ​യ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കു​ക. വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രി​ല്‍ ഇ​തു​വ​രെ ഗു​രു​ത​ര​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ പി.​എ​ച്ച്‌.​സി.​സി ഓ​പ​റേ​ഷ​ന്‍​സ്​ വാ​ക്​​സി​നേ​ഷ​ന്‍ എ​ക്​​സി​ക്യു​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ര്‍ ഡോ. ​സ​മ്​​യ അ​ല്‍ അ​ബ്​​ദു​ല്ല പ​റ​യു​ന്നു.

ചി​ല​വി​ഭാ​ഗ​ങ്ങ​ളെ കോ​വി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി എ​ന്ന രൂ​പ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ള്ള​വ​രെ കു​ത്തി​വെ​പ്പി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യെ​ന്ന​ത​ര​ത്തി​ലാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. വാ​ക്​​സി​നു​മാ​യി ബ​ന്ധ​െ​പ്പ​ട്ട സം​ശ​യ​ങ്ങ​ള്‍​ക്ക്​ കോ​വി​ഡ്​ ഹെ​ല്‍​പ്​​ലൈ​ന്‍ ന​മ്ബ​റാ​യ 16000ത്തി​ല്‍ വി​ളി​ക്ക​ണ​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളി​ല്‍ വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Next Post

യുവാവ് ഖത്തറില്‍ നിര്യാതനായി

Thu Jan 14 , 2021
ദോഹ: കണ്ണൂര്‍ പാനൂര്‍ പൂക്കോം കണ്ണംവെള്ളി സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണംവെള്ളിയിലെ ഏരക്കേന്‍റവിട തയ്യുള്ളതില്‍ പട്ടര്‍ വീട്ടില്‍ റംഷാദാണ്​ (34) മരിച്ചത്. നാട്ടില്‍നിന്ന്​ 15 ദിവസം മുമ്ബ് ഖത്തറിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ക്വാറന്‍റീന്​ ശേഷം റൂമില്‍ തിരിച്ചെത്തിയതായിരുന്നു. പിതാവ്: മഹമൂദ്. മാതാവ്: സൈനബ. ഭാര്യ: ഷഹാന. മക്കള്‍: മുഹമ്മദ് ഷസിന്‍, ഫാത്തിമ ഷഹസ, സഹ്​വ സൈനബ്. സഹോദരങ്ങള്‍: റാഷിദ്, റജീന, റസീന, സിയാദ്. നാട്ടിലും ഖത്തറിലും സാമൂഹികസേവനമേഖലകളിലടക്കം […]

Breaking News

error: Content is protected !!