
കുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന വാണിജ്യ കേന്ദ്രമായ സൂഖ് മുബാറകിയയില്‍ അനധികൃതമായി പരസ്യം പതിച്ചാല്‍ 100 മുതല്‍ 1000 ദീനാര്‍ വരെ പിഴ ചുമത്തുമെന്ന് മുബാറകിയ വികസന, സൗന്ദര്യവത്കരണ സമിതി മേധാവി ശൈഖ അംതാല്‍ അല്‍ അഹ്മദ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം ഇവിടെ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തിയ ഇവരുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. സ്റ്റിക്കറുകളും നോട്ടീസുകളും മറ്റു പരസ്യങ്ങളും അനുമതിയില്ലാതെ പതിച്ചതായി കണ്ടെത്തി.
സ്റ്റിക്കറുകളും മറ്റു പരസ്യങ്ങളും പതിച്ചവരുടെ ഫോണ്‍ നമ്ബര്‍ ശേഖരിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് മുബാറകിയ വികസന, സൗന്ദര്യവത്കരണ സമിതി രൂപവത്കരിച്ചിട്ടുള്ളത്. രാജ്യത്തിെന്റ പൗരാണികതയും പാരമ്ബര്യവും ഏറെ പ്രതിഫലിക്കുന്ന സിറ്റിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ സൂഖ് മുബാറകിയ അതിെന്റ പൈതൃക രൂപഘടന കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. പുരാതന അറേബ്യന്‍ നഗരവീഥിയെ അനുസ്മരിപ്പിക്കുന്നതാണ് സൂഖ് മുബാറകിയ. ഇതിെന്റ സൗന്ദര്യവും പൈതൃക ഭംഗിയും നശിപ്പിക്കുന പ്രവൃത്തികളോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് അധികൃതര്‍.