
മനാമ: ധനകാര്യ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്റൈനില്‍ 14 ാമത് ശാഖ തുറന്നു. എ.അലി റീജ്യനിലെ റാമില്‍ മാളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച് ബി.എസ്സി ചെയര്മാന് ൈശഖ് അഹ്മദ്ബിന്‍ ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച വളര്‍ച്ച പ്രകടിപ്പിച്ച കമ്ബനിയെ അദ്ദേഹം പ്രശംസിച്ചു.
കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന കമ്ബനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആശംസകളും നേര്‍ന്നു. ചടങ്ങില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് തങ്ങളുടെ ടീമിെന അഭിനന്ദിച്ചു. ലുലു എക്സ്ചേഞ്ച് ആഗോളതലത്തില്‍ തുറക്കുന്ന 226ാമത് ശാഖയാണിത്.