പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

കുവൈറ്റ്: പ്രവാസികള്‍ ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി. കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യന്‍ പ്രവാസികളെ ഫോണ്‍ വിളിച്ച്‌ പണം തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് നല്‍കി. പണം തട്ടാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പ് കോളുകളില്‍ കുടുങ്ങരുതെന്ന് എംബസി ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ വ്യക്തികളുടെ ബാങ്ക് വിശദാംശങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളും ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ എംബസിയില്‍ നിന്നും ഒരിക്കലും പൗരന്‍മാര്‍ക്ക് ഫോണ്‍കോളുകള്‍ ചെയ്യുകയില്ലെന്നും എംബസി ഉദ്യോഗസ്ഥര്‍ ആരും പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ മറ്റോ തേടാറില്ലെന്നും എംബസി ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നു.

എംബസി നല്‍കുന്ന വിവിധ സേവനങ്ങള്‍ എംബസി വെബ്സൈറ്റായ (http://www.indembkwt.gov.in/) കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ ബന്ധപ്പെട്ട എല്ലാവരോടും അതീവ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. അത്തരം കോളുകള്‍ ലഭിച്ചാല്‍ [email protected] ല്‍ റിപ്പോര്‍ട്ട് ചെയ്യാം.

Next Post

എയർ ബബിൾസ്: ഷാർജയിൽ നിന്നും കൂടുതൽ സവീസുമായി ഗോ എയർ

Thu Jan 14 , 2021
ഷാര്‍ജ | ജനുവരി 31 വരെ സാധാരണ അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഇന്ത്യ-യു എ ഇ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ യു എ ഇ ലെ വിവിധ നഗരങ്ങളില്‍ നിന്നും ജനുവരി മാസത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ ഷാര്‍ജയില്‍ നിന്ന് മുംബൈ, ദില്ലി, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!