എയർ ബബിൾസ്: ഷാർജയിൽ നിന്നും കൂടുതൽ സവീസുമായി ഗോ എയർ

ഷാര്‍ജ | ജനുവരി 31 വരെ സാധാരണ അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഇന്ത്യ-യു എ ഇ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ യു എ ഇ ലെ വിവിധ നഗരങ്ങളില്‍ നിന്നും ജനുവരി മാസത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ ഷാര്‍ജയില്‍ നിന്ന് മുംബൈ, ദില്ലി, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കിടയില്‍ വിമാന യാത്രയില്‍ ആത്മവിശ്വാസം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എയര്‍ ബബിള്‍ സംരംഭം ആരംഭിച്ചത്.

യു എ ഇക്കും ഇന്ത്യക്കുമിടയില്‍ എയര്‍ ബബിള്‍ ഫ്ലൈറ്റുകള്‍ വിജയകരമായി നടത്താന്‍ കഴിയുന്നതില്‍ സന്തോഷിക്കുന്നതായി ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. ഷാര്‍ജയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് 274 ദിര്‍ഹമില്‍ ആരംഭിക്കുന്ന മടക്ക ടിക്കറ്റ് ഗോ എയര്‍ അവതരിപ്പിക്കുന്നതായി ഗോ എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു.

യു എ ഇക്കും ഇന്ത്യക്കുമിടയില്‍ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ റൂട്ടില്‍ വളരെയധികം ആവശ്യക്കാരുണ്ട്. ഇന്ത്യയും ഷാര്‍ജയും തമ്മില്‍ ഷെഡ്യൂള്‍ ചെയ്ത സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഞങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന സുരക്ഷയും ശുചിത്വവും സ്ഥിരമായി നിലനിര്‍ത്തുന്നതിനാല്‍ ഗോ എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് തുടര്‍ന്നും സുരക്ഷിതവും തടസ്സമില്ലാത്തതുമായ അനുഭവം ഞങ്ങള്‍ നല്‍കും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഗോ എയര്‍ വിമാന സര്‍വീസുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ചുരുക്കിയതായി അധികൃതര്‍ അറിയിച്ചു.

Next Post

ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

Thu Jan 14 , 2021
ബംഗളൂരു: ഹോട്ടലുടമയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേര്‍ന്ന് ആറ് മാസം മുമ്ബാണ് ശോഭയുടെ ഭര്‍ത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാമു. ഇയാള്‍ ശോഭയുമായി അടുത്തത് ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. 2020 ജൂണ്‍ ഒന്നാം തീയതിയാണ് […]

Breaking News

error: Content is protected !!