
പാലക്കാട്: ഒരു വൈദികന്റെയും കന്യാസ്ത്രീയുടെയും പ്രണയ സാഫല്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. സഹപ്രവര്‍ത്തകയായ കന്യാസ്ത്രീയെ കല്യാണം കഴിക്കാന്‍ സഭ അനുവാദം നല്‍കാതെ വന്നതോടെ യാക്കോബായ സഭയില്‍ ചേര്‍ന്ന ശേഷമാണ് വൈദികന് തന്റെ പ്രണയിനിയെ ജീവിത സഖിയാക്കിയത്. രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. പ്രിന്‍സണ്‍ മഞ്ഞളിയാണ് കഥാനായകന്.
രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ പുരോഹിതനായിരുന്നു ഫാദര്‍ പ്രിന്‍സണ്‍. അച്ചന് സഹപ്രവര്‍ത്തകയായ കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഇതിനായി ബിഷപ്പിന്റെ അനുവാദവും തേടി. പക്ഷേ, കന്യാസ്ത്രീയെ വിവാഹം കഴിക്കാന്‍ സഭയും ബിഷപ്പും അനുവാദം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഫാദര്‍ പ്രിന്‍സണ്‍ പുരോഹിതര്‍ക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയില്‍ ചേരുകയും പ്രണയിച്ച കന്യാസ്ത്രീയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു.