ലോലിപോപ്​ നിര്‍മാണത്തിൻ വന്‍ കൃത്രിമം

ന്യൂഡല്‍ഹി: കുട്ടികളുടെ ഇഷ്​ട മിഠായികളിലൊന്നായ ലോലിപോപ്​ നിര്‍മാണം അത്യന്തം അപകടകരമായ സാഹചര്യത്തില്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ്​ കുഞ്ഞുങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന വന്‍ കൃത്രിമം കണ്ടെത്തിയത്​. ഇന്ദോറിലെ പാല്‍ഡയിലുള്ള കെ.എസ്​ ഇന്‍ഡസ്​ട്രീസ്​ എന്ന മിഠായി നിര്‍മാണശാലയില്‍ ഭക്ഷ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ്​ ഞെട്ടിക്കുന്ന കാഴ്​ച കണ്ടത്​.

4.2 കിലോ ലോലിപോപ്പും 5.6 കിലോ മറ്റു മിഠായികളും അധികൃതര്‍ പിടിച്ചെടുത്തു.തീര്‍ത്തും അപകടകരമായ സാഹചര്യത്തിലാണ്​ മിഠായി നിര്‍മാണമെന്നും വ്യാപകമായി കൃത്രിമം ചേര്‍ക്കുന്നതായും കണ്ടെത്തി.

ചാക്ക്​ നിറയെ പൊടിപോലുള്ള വസ്​തു ക​ണ്ട്​ നടത്തിയ പരിശോധനയിലാണ്​ ശരീരത്തിലിടുന്ന ടാല്‍കം പൗഡറാണെന്ന്​ തിരിച്ചറിഞ്ഞത്​.

ലോലിപോപില്‍ മാത്രമല്ല, മറ്റു മിഠായികളിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നതായും ജോലിക്കാര്‍ ഉദ്യോഗസ്​ഥരെ അറിയിച്ചു. ഉടമ കൃഷ്​ണപതി അഗര്‍വാള്‍, സിമ്രാന്‍പതി വിജയ്​ എന്നിവര്‍ക്കെതിരെ കേസ്​ രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ട്​.

മധ്യപ്രദേശില്‍ മാത്രമല്ല, മറ്റിടങ്ങളിലും വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യം ഒട്ടും ശ്രദ്ധിക്കാതെ നടത്തുന്ന മായം ചേര്‍ക്കല്‍ അന്വേഷണ ഉദ്യോഗസ്​ഥരെ ശരിക്കും ഞെട്ടിച്ചു. ബഹുരാഷ്ട്ര ഭീമന്‍മാരുടെ ഉല്‍പന്നങ്ങളില്‍ വരെ നേരത്തെ ആരോഗ്യത്തിന്​ ഹാനികരമായ വസ്​തുക്കള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.

Next Post

ഒരു വാക്സീനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്സീന്‍ മതി

Thu Jan 14 , 2021
ഡല്‍ഹി : കോവിഡ് വാക്സീനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സീനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്സീന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കൊവാക്സിനോ കൊവിഷീല്‍ഡോ ഇവയില്‍ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച്‌ തീരുമാനിക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്ബോള്‍ ആദ്യം കുത്തിവെച്ച വാക്സീന്‍ തന്നെ കുത്തിവെക്കണം. രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സീനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയര്‍ത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം സംസ്ഥാനത്തെ മൂന്ന് […]

You May Like

Breaking News

error: Content is protected !!