ഒരു വാക്സീനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്സീന്‍ മതി

ഡല്‍ഹി : കോവിഡ് വാക്സീനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സീനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്സീന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കൊവാക്സിനോ കൊവിഷീല്‍ഡോ ഇവയില്‍ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച്‌ തീരുമാനിക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്ബോള്‍ ആദ്യം കുത്തിവെച്ച വാക്സീന്‍ തന്നെ കുത്തിവെക്കണം. രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സീനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാകും.

അടുത്ത മാസം ഇത് 5000 ആയി ഉയര്‍ത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഡ് വാക്സീന്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വിതരണം ചെയ്യും. ശീതികരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. മറ്റന്നാള്‍ മുതലാണ് കുത്തിവയ്പ്പ്. ശീതീകരണ സംവിധാനം പൂര്‍ണ സജ്ജമായിട്ടുണ്ട്. തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഷീല്‍ഡ് വാക്സീന്‍ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Next Post

റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ചു

Thu Jan 14 , 2021
കോട്ടയം: ജില്ലയില്‍ സാമ്ബത്തിക തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്ബില്‍ ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. റിമാന്‍ഡില്‍ കഴിയവേ ഷഫീഖിന് അപസ്മാരമുണ്ടായെന്നാണ് ജയില്‍ അധികൃതരുടെ വാദം. അതേസമയം ഷഫീഖിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. ഷെഫീഖിന്റെ ശരീരത്തില്‍ സാരമായ പരുക്കുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തല പിളര്‍ന്ന നിലയിലാണ്. മുഖത്ത് പരുക്കുണ്ട്. ശരീരത്തില്‍ ചവിട്ടേറ്റ പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ ആശുപത്രി പ്രദേശത്ത് പ്രതിഷേധിച്ചു.ഇന്ന് […]

Breaking News

error: Content is protected !!