റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ചു

കോട്ടയം: ജില്ലയില്‍ സാമ്ബത്തിക തട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്ബില്‍ ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

റിമാന്‍ഡില്‍ കഴിയവേ ഷഫീഖിന് അപസ്മാരമുണ്ടായെന്നാണ് ജയില്‍ അധികൃതരുടെ വാദം. അതേസമയം ഷഫീഖിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി.

ഷെഫീഖിന്റെ ശരീരത്തില്‍ സാരമായ പരുക്കുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തല പിളര്‍ന്ന നിലയിലാണ്. മുഖത്ത് പരുക്കുണ്ട്. ശരീരത്തില്‍ ചവിട്ടേറ്റ പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ ആശുപത്രി പ്രദേശത്ത് പ്രതിഷേധിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷെഫീഖ് മരിച്ചെന്ന് കാണിച്ച്‌ പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുന്നത്.

Next Post

യുവനടി ജെസീക്ക കാംപെല്‍ അന്തരിച്ചു

Thu Jan 14 , 2021
യുവനടി ജെസീക്ക കാംപെല്‍ അന്തരിച്ചു. 38 വയസായിരുന്നു. താരത്തിന്‍റെ കുടുംബം തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍ ഡിംസബര്‍ 29നാണ് ജസിക്കയുടെ മരണം സംഭവിച്ചതെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. നാച്ചുറോപതിക് ഫിസിഷ്യന്‍ കൂടിയായ ജെസീക്ക, രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 1992 ല്‍ ‘ഇന്‍ ദി ബെസ്റ്റ് ഇന്റ്ററസ്റ്റ് ഓഫ് ദ ചില്‍ഡ്രന്‍’ എന്ന […]

You May Like

Breaking News

error: Content is protected !!