യുവനടി ജെസീക്ക കാംപെല്‍ അന്തരിച്ചു

യുവനടി ജെസീക്ക കാംപെല്‍ അന്തരിച്ചു. 38 വയസായിരുന്നു. താരത്തിന്‍റെ കുടുംബം തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍ ഡിംസബര്‍ 29നാണ് ജസിക്കയുടെ മരണം സംഭവിച്ചതെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. നാച്ചുറോപതിക് ഫിസിഷ്യന്‍ കൂടിയായ ജെസീക്ക, രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

1992 ല്‍ ‘ഇന്‍ ദി ബെസ്റ്റ് ഇന്റ്ററസ്റ്റ് ഓഫ് ദ ചില്‍ഡ്രന്‍’ എന്ന ടിവി മൂവിയിലൂടെയാണ് ജസീക്ക കാംപെല്‍ അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് മാത്യു ബ്രോഡെറിക്ക് റീസെ വിതെര്‍സ്പൂണ്‍ എന്നിവര്‍ക്കൊപ്പം ‘ഇലക്ഷന്‍’ എന്ന കോമഡി സറ്റയറിന്‍റെ ഭാഗമായി.

1999 ല്‍ പുറത്തിറങ്ങിയ ‘ഇലക്ഷന്‍’ എന്ന ഈ ചിത്രത്തിലൂടെയാണ് കാംപെല്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ‘ഫ്രീക്ക്സ് ആന്‍ഡ് ഗീക്ക്സ്’ എന്ന സീരീസും താരത്തിന് പ്രശസ്തി നേടിക്കൊടുത്തിരുന്നു.

‘ദി സേഫ്റ്റി ഒബ്ജക്റ്റ്സ്’, ‘ജംഗ്’, ‘ഡാഡ്സ് ഡേ’ എന്നിവയാണ് ജസീക്കയുടെ മറ്റ് പ്രമുഖ ചിത്രങ്ങള്‍. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിയ ജസീക്ക നാച്ചുറോപതിക് ഫിസിഷ്യന്‍ ആയി ജോലി തുടര്‍ന്ന് വരികയായിരുന്നു. ഇതിനിടയിലാണ് മരണം. പത്തുവയസുകാരനായ ഒരു മകനുണ്ട്.

Next Post

മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നു; ഭര്‍ത്യവീട്ടില്‍ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം

Thu Jan 14 , 2021
നാദാപുരം : മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച്‌ പേരോട് ടൗണിനടുത്ത ഭര്‍ത്യവീട്ടില്‍ വാണിമേല്‍ സ്വദേശിയായ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. കിഴക്കെ പറമ്ബത്ത് ഷാഫിയുടെ ഭാര്യ ഷഫീന (35)യും മക്കളുമാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്. ഉയരം പോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. രാവിലെ പത്തു മണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഭര്‍തൃ വീട്ടിലെത്തിയ ഷഫീനയ്ക്ക് വീടിന്റെ […]

Breaking News

error: Content is protected !!