മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നു; ഭര്‍ത്യവീട്ടില്‍ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം

നാദാപുരം : മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച്‌ പേരോട് ടൗണിനടുത്ത ഭര്‍ത്യവീട്ടില്‍ വാണിമേല്‍ സ്വദേശിയായ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. കിഴക്കെ പറമ്ബത്ത് ഷാഫിയുടെ ഭാര്യ ഷഫീന (35)യും മക്കളുമാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

ഉയരം പോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. രാവിലെ പത്തു മണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഭര്‍തൃ വീട്ടിലെത്തിയ ഷഫീനയ്ക്ക് വീടിന്റെ താക്കോല്‍ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടായി.

ഇതിനിടെ നാദാപുരം പോലീസും തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയും വാര്‍ഡ് മെമ്ബര്‍ റെജുല നിടുമ്ബ്രത്തും സ്ഥലത്തെത്തി. പ്രശ്നം ചര്‍ച്ചചെയ്യാമെന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെ ബന്ധുക്കള്‍ തള്ളി. ഇതോടെ വീട്ടില്‍ കുടുംബം സമരം തുടരുകയായിരുന്നു. പതിനൊന്നുവര്‍ഷം മുമ്ബാണ് ഷഫീനയെ ഷാഫി വിവാഹംചെയ്തത്. മൂന്നുവര്‍ഷംമുമ്ബ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. ഇതിന് ശേഷം കുടുംബസമേതം ഗള്‍ഫിലേക്ക് പോയി. ഒരുമാസം ഗള്‍ഫില്‍ കഴിഞ്ഞതിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു.

പേരോട്ടെ വീട്ടില്‍ തനിച്ചായതിനാല്‍ സ്വന്തംവീട്ടിലേക്ക് പോവാന്‍ ഷാഫി ആവിശ്യപ്പെട്ടതായും പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് ഷഫീന പറഞ്ഞു. അതെ സമയം ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഷാഫിയുടെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.

Next Post

ഈ വര്‍ഷത്തെ ഹജ്ജിന് 6392 അപേക്ഷകര്‍

Thu Jan 14 , 2021
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജിന് 6392 അപേക്ഷകര്‍ . അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക.കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് 26000 ലധികം അപേക്ഷ ലഭിച്ചിരുന്നെങ്കില്‍ കോവിഡ് പശ്ചാത്തലത്തിലാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നത് . അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്നലെ അവസാനിച്ചപ്പോള്‍ 6392 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 5657 പേരും 45 വയസിനു മുകളില്‍ […]

You May Like

Breaking News

error: Content is protected !!