ഈ വര്‍ഷത്തെ ഹജ്ജിന് 6392 അപേക്ഷകര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജിന് 6392 അപേക്ഷകര്‍ . അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക.കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് 26000 ലധികം അപേക്ഷ ലഭിച്ചിരുന്നെങ്കില്‍ കോവിഡ് പശ്ചാത്തലത്തിലാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നത് . അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്നലെ അവസാനിച്ചപ്പോള്‍ 6392 അപേക്ഷകളാണ് ലഭിച്ചത്.

ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 5657 പേരും 45 വയസിനു മുകളില്‍ പ്രായമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ 735 അപേക്ഷകളും ലഭിച്ചു.

സമര്‍പ്പിച്ച അപാകതകളില്ലാത്തതും സ്വീകാര്യയോഗ്യമായ എല്ലാ അപക്ഷകര്‍ക്കും കവര്‍ നമ്ബറുകള്‍ ഇതിനകം എസ്.എം.എസ്. ആയി അയച്ചു കഴിഞ്ഞതായി സംസ്ഥാന ഹജ്ജ് കമ്മറ്റി അറിയിച്ചു.

സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകുന്ന മുറക്ക് അപേക്ഷകരുടെ എണ്ണത്തില്‍ ചെറിയ മാറ്റമുണ്ടാകും.2021 ലെ ഹജ്ജ് സംബന്ധിച്ച്‌ സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധകള്‍ക്ക് വിധേയമായിട്ടായിരിക്കും തുടര്‍ നടപടികള്‍ .കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഹജ്ജ് ചെലവ് വര്‍ദ്ധിക്കും . 375000 രൂപ മുതലായിരിക്കും ഏകദേശ യാത്രാ ചെലവെന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ .

Next Post

സി.ബി.ഐ ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ; കൈക്കൂലി വാങ്ങിയ സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Fri Jan 15 , 2021
സ്വന്തം ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ. കൈക്കൂലി വാങ്ങിയ സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്. ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനിക്ക് അനുകൂലമായി നടപടി സ്വീകരിച്ചുവെന്നും എല്ലാ മാസവും നല്‍കുന്ന കൈക്കൂലിക്ക് പകരമായി കേസ് വിവരങ്ങള്‍ കൈമാറി എന്നുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം. വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സി.ബി.ഐ അക്കാദമയില്‍ റെയ്ഡ് നടന്നിരുന്നു. ഡി.വൈ.എസ്.പിമാരായ ആര്‍.കെ റിഷി, […]

You May Like

Breaking News

error: Content is protected !!