യുകെ : കൊറോണ മരണം ഒരു ലക്ഷവും കടന്ന് കുതിക്കുന്നു !

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയെ നയിക്കുന്നത് വൻ ദുരന്തത്തിലേക്കെന്ന് റിപ്പോർട്ടുകൾ. കൊറോണ ബാധ മൂലം ചൊവ്വാഴ്ച 1631 മരണം കൂടി യുകെയിൽ രേഖപ്പെടുത്തി. ഇതോടെ മൊത്തം മരണ സംഖ്യ ഒരു ലക്ഷം കടന്നു. ഇതിനു പുറമെ 20,000 ത്തിൽ അധികം പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.

യുകെയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വര്ഷം തികയുന്നതിന് മുമ്പാണ് ഒരു ലക്ഷം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ കൊറോണ ആക്രമണം തുടങ്ങിയ ശേഷം ഏറ്റവും മോശം ദിവസം എന്നാണ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ ഇതിനെ വിശേഷിപ്പിച്ചത്.

എന്നാൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ മരണ നിരക്കിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ NHS ആശുപത്രികളിൽ കോവിഡ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴും നിയന്ത്രണാതീതമായി പടരുന്ന രോഗ ബാധ വൻ ആശങ്കകൾ ആണ് സമൂഹത്തിൽ ഉണ്ടാക്കുന്നത്.

Next Post

ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ; ഇസ്രായേലിനെ ഉൻമൂലനം ചെയ്യുമെന്ന് ഇറാൻ

Thu Jan 28 , 2021
അതേസമയം ഇറാൻ വിഷയത്തിൽ ഫ്രാൻസിനു പിന്നാലെ ബ്രിട്ടനുമായും ബൈഡൻ ഭരണകൂടം ആശയവിനിമയം നടത്തി. ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടതായ ഇസ്രായേൽ സൈനിക മേധാവിയുടെ പ്രഖ്യാപനത്തോടെ ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷ സാഹചര്യം. ആക്രമിച്ചാൽ ഇസ്രായേലിനെ ഉൻമൂലനം ചെയ്യുമെന്ന് ഇറാൻ സൈനിക നേതൃത്വവും താക്കീത് നൽകി. അതേസമയം ഇറാൻ വിഷയത്തിൽ ഫ്രാൻസിനു പിന്നാലെ ബ്രിട്ടനുമായും ബൈഡൻ ഭരണകൂടം ആശയവിനിമയം നടത്തി. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ വേണ്ട […]

Breaking News

error: Content is protected !!