ട്രക്ക് ഡ്രൈവര്‍മാര്‍ക്കു സൗജന്യ കോവിഡ് പരിശോധന പ്രഖ്യാപിച്ച്‌ അബുദാബി

അബുദബി : ട്രക്ക് ഡ്രൈവര്‍മാര്‍ക്കു സൗജന്യ കോവിഡ് പരിശോധന പ്രഖ്യാപിച്ച്‌ അബുദാബി. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കു പി സി ആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുകയും ചെയ്തു.

ഫെബ്രുവരി ഒന്നുമുതല്‍ അബുദാബിയിലേക്ക് സാധനസാമഗ്രികളുമായി എത്തുന്ന ട്രക്ക് ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ 7 ദിവസത്തില്‍ കുറയാത്ത പി സി ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് റോഡ് അതിര്‍ത്തിയില്‍ സമര്‍പ്പിക്കണമെന്നാണ് അബുദാബി എമെര്‍ജെന്‍സി ,ക്രൈസിസ് ,ഡിസാസ്റ്റര്‍ കമ്മിറ്റിയുടെ ഉത്തരവ് . എന്നാല്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്ത ഡ്രൈവറന്മാര്‍ക്കു ഓരോ 7 വ്യതാസം കൂടുമ്ബോള്‍ സൗജന്യ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്നും സമിതി അറിയിച്ചു. കോവിഡ് രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും നിയമ ലംഘകര്‍ക്കു പിഴയടക്കമുള്ള ശിക്ഷ നല്‍കുമെന്നും സമിതിയുടെ മുന്നറിയിപ്പ് നല്‍കി.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ശക്തമായ മുന്‍കരുതലുകളാണ് അബുദാബി സ്വീകരിക്കുന്നത്.

Next Post

കുവൈറ്റില്‍ കൊവിഡ് മുന്നണിപ്പോരാളികൾക്കുള്ള ഗ്രാന്‍ഡ് മാര്‍ച്ച് 12‌ മുതല്‍ വിതരണം

Wed Jan 27 , 2021
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് മുന്നണിപ്പോരാളികളാ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഗ്രാന്‍ഡ് മാര്‍ച്ച്‌ 12 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജോലിക്കാര്‍ എന്നിവര്‍ക്കാണ് രണ്ടു മാസത്തെ അധികശമ്ബളമായി ഗ്രാന്‍ഡ് നല്‍കുന്നത്. 40000-ത്തോളം ജീവനക്കാര്‍ക്കാരെയാണ് മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Breaking News

error: Content is protected !!